ലോകത്തിലെ ഏറ്റവും വിലകൂടിയ സ്പോർട്സ് കാറുകളിൽ ഒന്നായ ലംബോർഗിനി അവന്തഡോറിൽ ബാർബിക്യൂ പരീക്ഷണം നടത്തിയ യുവാവിന് കൈപൊള്ളി. ചൈനയിലെ ഹുനാൻ പ്രവിശ്യയിലാണ് സംഭവം. പാർക്ക് ചെയ്തിരിക്കുന്ന കാറിെൻറ എക്സ്ഹോസ്റ്റ് ഉപയോഗിച്ചായിരുന്നു ഇറച്ചി ബാർബിക്യൂ ചെയ്യാൻ ശ്രമിച്ചത്.
വാഹനം സ്റ്റാർട്ട് ചെയ്ത് ഒരാൾ ആക്സിലറേറ്റർ അമർത്തിച്ചവിട്ടുകയും, പിന്നിൽ നിന്ന് കമ്പിയിൽ കൊരുത്ത ഇറച്ചി മറ്റൊരാൾ എക്സ്ഹോസ്റ്റ് പൈപ്പിൽ കാണിച്ച് ചുെട്ടടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇറച്ചിയിൽ നിന്ന് തീ എക്സ്ഹോസ്റ്റ് വഴി ഉള്ളിലേക്ക് പടരുകയും തീയും പുകയും ഉയരുകയും ചെയ്തു. ഇതോടെ പരിഭ്രാന്തരായ യുവാക്കൾ എഞ്ചിൻ കവർ തുറന്ന് തീകെടുത്താൻ ശ്രമിച്ചു. എന്നാൽ ഇൗ സമയം വാഹനത്തിൽ നിന്ന് ചുവന്ന നിറത്തിലുള്ള ഒരു ഫ്ലൂയിഡ് പുറത്തേക്ക് ഒഴുകാനാരംഭിച്ചു.
അവന്തഡോറിലെ 6.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് വി 12 എഞ്ചിൻ വലിയരീതിയിൽ ആക്സിലറേറ്റ് ചെയ്താൽ ഇടക്കിടക്ക് തീതുപ്പാറുള്ള പ്രവണത കാണിക്കാറുണ്ട്. ഇത് ഉപയോഗിച്ച് ഇറച്ചി ഗ്രില്ല് ചെയ്യാനുള്ള ശ്രമമാണ് ദുരന്തത്തിൽ കലാശിച്ചത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വൈറലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.