സീറ്റ് ബെൽറ്റിന്റെ ആവശ്യം എപ്പോഴാണ്​?, മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്

സീറ്റ് ബെൽറ്റിന്റെ ആവശ്യം എപ്പോഴാണ്​?, പലർക്കും സീറ്റ് ഉപയോഗിക്കുന്നത് വെറുതെയാണെന്നാണ് ധാരണം. എന്നാൽ, ആവശ്യകത കാര്യകാരണ സഹിതം ബോധ്യ​പ്പെടുത്തുകയാണ് മോട്ടോർ വാഹനവകുപ്പ്. ‘സീറ്റ് ബെൽറ്റ് - ഒരു അധിക സുരക്ഷാ വള്ളി’ എന്ന തലവാചകത്തിൽ ബേസ് ബുക്കിലെഴുതിയ കുറിപ്പിലൂടെ മോട്ടോർ വാഹനവകുപ്പ് സീറ്റ് ബെൽറ്റിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നത്. മരണത്തിന്റെ വക്കിൽ നിന്നും ഒരു പക്ഷെ പിന്നിലേയ്ക്ക് വലിയ്ക്കാൻ ഒരു പിടിവള്ളി - അതാണ് സീറ്റ് ബെൽറ്റ്.

കുറിപ്പ് പൂർണരൂപത്തി

സീറ്റ് ബെൽറ്റ് - ഒരു അധിക സുരക്ഷാ വള്ളി

ഉപയോഗിക്കുമ്പോൾ ആവശ്യമില്ലെന്ന് തോന്നുന്ന, ആവശ്യം വരുമ്പോൾ ഉപയോഗിക്കാൻ കഴിയാത്ത ഒന്നിനെ സുരക്ഷ എന്നു പറയാം. സീറ്റ് ബെൽറ്റ് എന്ന അധികസുരക്ഷാ ഉപാധിയും അങ്ങിനെയാണ്, ആവശ്യം വരുമ്പോൾ ഉപയോഗിക്കാൻ കഴിയില്ല. യാത്രയിൽ എപ്പോഴാണ് സീറ്റ് ബെൽറ്റ് ആവശ്യം വരുക ? ഉത്തരം ലളിതം : വഴിയിൽ ഒരു കാക്കിക്കുപ്പായക്കാരനെ കാണുമ്പോൾ .....

അന്നേരം വലിച്ചാൽ ഇതൊട്ട് വരുകയുമില്ല....!! 1000 രൂപ പോയി കിട്ടും.... സീറ്റ് ബെൽറ്റെന്ന വള്ളിക്കെട്ടിന്റെ സ്വഭാവം അതാണ്. ഒരു വാഹനം റോഡിൽ ഏതു നിമിഷത്തിലും ഒരു അപകടത്തിൽപ്പെടാം. ആ ഒരു അടിയന്തിര ഘട്ടത്തിൽ വാഹനം നമ്മുടെ നിയന്ത്രണത്തിലോ അല്ലാതേയോ പെട്ടെന്ന് നിർത്തപ്പെടും. ചിലപ്പോൾ മലക്കംമറിയാം. ഇത്തരം അടിയന്തിരഘട്ടങ്ങളിൽ കാലന്റെ ബെൽറ്റിൽ നിന്നും നമ്മെ രക്ഷിക്കാൻ നാം കണ്ടുപിടിച്ച ഒന്നാണ് സീറ്റ്ബെൽറ്റ് കാറുകളിൽ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ശരിയായും നിർബന്ധമായും ധരിക്കുക. മരണത്തിന്റെ വക്കിൽ നിന്നും ഒരു പക്ഷെ പിന്നിലേയ്ക്ക് വലിയ്ക്കാൻ ഒരു പിടിവള്ളി - അതാണ് സീറ്റ് ബെൽറ്റ്

Tags:    
News Summary - When is seat belt required?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.