ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നാണ് ബ്രിട്ടീഷ് പെട്രോളിയം (ബി.പി). അവരുടെ കണക്ക് അനുസരിച്ച് പ്രകൃതി വാതകങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞുവരാൻ സാധ്യതയുള്ള ലോകക്രമത്തിലേക്കാണ് നമ്മുടെ സഞ്ചാരം. അതൊരു വിദൂര സാധ്യത അല്ലെന്നും കൊറോക്കാലത്തിന് ശേഷമുള്ള ലോകത്ത് ജൈവ ഇന്ധനങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞുവരുമെന്നുമാണ് കമ്പനിയുടെ വിലയിരുത്തൽ.
എണ്ണയുടെ ക്രമാതീതമായ ആവശ്യകത ഇനിയുണ്ടാകില്ല. ഒരു യുഗത്തിെൻറ അന്ത്യമാണിതെന്നും ബി.പി വിലയിരുത്തുന്നു. കൊറോണ പ്രതിസന്ധിക്ക് മുമ്പുള്ളൊരു ലോകക്രമം ഇനിയൊരിക്കലും സാധ്യമെല്ലന്ന് ബ്രിട്ടീഷ് പെട്രോളിയം തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. പരമ്പരാഗത ചിന്താരീതിയിൽ നിന്നുള്ള വ്യതിചലനമായാണ് ബി.പിയുടെ നിലപാടിനെ മേഖലയിലെ വിദഗ്ധർ കാണുന്നത്.
ഉൗർജ്ജ രംഗെത്ത കോർപറേറ്റ് ഭീമന്മാരുടെ മേധാവികൾ മുതൽ ഒപെക് രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ വരെ, വ്യവസായത്തിലെ മുതിർന്ന വ്യക്തികൾവരെ എണ്ണ ഉപഭോഗം വലിയതോതിൽ വളരുമെന്നാണ് ഇതുവരെ വിലയിരുത്തിയിരുന്നത്. ഉയരുന്ന ആഗോള ജനസംഖ്യയുടെയും വർദ്ധിച്ചുവരുന്ന മധ്യവർഗത്തിെൻറയും ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന ഉൽപ്പന്നമെന്നനിലയിൽ എണ്ണക്ക് പ്രധാന്യവും ഉണ്ടായിരുന്നു. എന്നാൽ ഇതിൽനിന്നുള്ള പിറകോട്ട് പോക്കാണ് ബി.പിയുടെ പുതിയ നിലപാട്.
എണ്ണയുടെ മേധാവിത്വം വെല്ലുവിളിക്കപ്പെടുകയും ഒടുവിൽ മങ്ങുകയും ചെയ്യുന്ന ഭാവിയെക്കുറിച്ചാണ് യു.കെ എണ്ണ ഭീമൻ വിവരിക്കുന്നത്. പാരീസ് കാലാവസ്ഥാ ഉടമ്പടിയുടെ ലക്ഷ്യങ്ങളെ ഉൾക്കൊള്ളാൻ ബിപി നടപടികൾ കൈക്കൊണ്ടത് അതുകൊണ്ടാണെന്നും റിപ്പോർട്ട് പറയുന്നു. വരും ദശകത്തിൽ എണ്ണ, വാതക ഉൽപാദനം 40% കുറയ്ക്കുകയും പുനരുപയോഗിക്കാവുന്ന ഉൗർജ മേഖലയിൽ പ്രതിവർഷം അഞ്ച് ബില്യൺ ഡോളർ ചെലവഴിക്കുകയും ചെയ്യുമെന്ന് ബി.പി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബെർണാഡ് ലൂണി ഓഗസ്റ്റിൽ പറഞ്ഞിരുന്നു. ബിപിയെക്കൂടാതെ റോയൽ ഡച്ച് ഷെൽ പിഎൽസി, ടോട്ടൽ എസ്ഇ എന്നിവയും യൂറോപ്പിലെ മറ്റ് കമ്പനികളും പുനരുദ്പാദിപ്പിക്കാൻ കഴിയുന്ന ഇന്ധനങ്ങളിൽ കൂടുതൽ നിക്ഷേപം നടത്താൻ മുന്നോട്ട് വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.