ഇന്ധനക്ഷമതക്ക് മുൻതൂക്കം നൽകി 125 സി.സി ഹൈബ്രിഡ് ഫാസിനോയെ അവതരിപ്പിച്ച് യമഹ. കമ്പനിയുടെ നിയോ റെട്രോ സ്ക്രാംപ്ലർ എഫ്സിഎക്സിെൻറ വിർച്വൽ ലോഞ്ചിനിടെയാണ് സ്‌കൂട്ടറും പ്രദർശിപ്പിച്ചത്. ഫാസിനോയിലെ 125 സിസി എഞ്ചിൻ 8.2 എച്ച്പിയും 10.3 എൻഎം ടോർകും സൃഷ്ടിക്കും. വാഹനത്തിൽ ഹൈബ്രിഡ് സംവിധാനവും പ്രവർത്തിക്കുന്നുണ്ട്. ബ്ലൂടൂത്ത് ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ ആണ് മറ്റൊരു പ്രത്യേകത.
എന്താണീ ഹൈബ്രിഡ് സാങ്കേതികവിദ്യ?
സ്മാർട്ട് മോട്ടോർ ജനറേറ്റർ (എസ്.എം.ജി) എന്നറിയപ്പെടുന്ന സംവിധാനമാണ് ഫാസിനോയിൽ ഹൈബ്രിഡ് സാേങ്കതികവിദ്യയായി പ്രവർത്തിക്കുന്നത്. ഇത് അടിസ്ഥാനപരമായി ഒരു ഇലക്ട്രിക് മോട്ടോറാണ്. സ്‌കൂട്ടർ ഒാടിക്കുേമ്പാൾ പല സമയത്തും ഇൗ സാേങ്കതികവിദ്യ നമ്മെ പിന്തുണക്കാനെത്തും. വാഹനം സ്റ്റാർട്ട് ചെയ്യുേമ്പാഴും കയറ്റം കയറുേമ്പാഴും ട്രാഫിക് സിഗ്നലിൽ നിർത്തുേമ്പാഴുമെല്ലാം ഹൈബ്രിഡ് സംവിധാനം പ്രവർത്തനക്ഷമമാകും.
പവർ അസിസ്റ്റ് ഫംഗ്ഷൻ പ്രവർത്തിക്കുമ്പോൾ ഇൻസ്ട്രുമെൻറ് ക്ലസ്റ്ററിൽ റൈഡറിന് അറിയിപ്പ് ലഭിക്കും. മുൻകൂട്ടി നിശ്ചയിച്ച ആർപിഎം കടന്നതിനുശേഷം സിസ്റ്റം പവർ അസിസ്റ്റ് ഓഫ് ചെയ്യും. ഹൈബ്രിഡ് സ്‌കൂട്ടർ എന്ന് ഫാസിനോയെ വിളിക്കാമെങ്കിലും ആധുനിക ഹൈബ്രിഡ് കാറുകളിൽ കാണുന്നതിൽനിന്ന് ഭിന്നമാണിത്. ഹൈബ്രിഡ് സംവിധാനം വന്നതോടെ ഫാസിനോക്ക് ഉണ്ടായ മാറ്റം മൈലേജിലാണ്. യഥാർഥ ലോകത്തെ പരീക്ഷണത്തിൽ ഹൈവേയിൽ 64.2 കിലോമീറ്റർ ആണ് സ്കൂട്ടറിെൻറ ഇന്ധനക്ഷമത.
എഞ്ചിൻ
125 സിസി, എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. 6,500 ആർപിഎമ്മിൽ 8.2 എച്ച്പിയും 5,500 ആർപിഎമ്മിൽ 10.3 എൻഎം ടോർക്കും എഞ്ചിൻ പുറത്തെടുക്കും. സൈലൻറ് സ്റ്റാർട്ട് സിസ്റ്റം, ഓട്ടോ സ്റ്റോപ്പ് സ്റ്റാർട്ട് എന്നിവ ഉൾപ്പെടെ സംവിധാനങ്ങളും സ്കൂട്ടറിൽ ലഭിക്കും. എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം ഇന്ധനക്ഷമതകൂട്ടാർ സഹായിക്കും. ഡിസ്ക് ബ്രേക്ക്, എൽഇഡി ഹെഡ്ലൈറ്റ്, എൽഇഡി ഡിആർഎൽ, വി ആകൃതിയിലുള്ള ടെയിൽ ലൈറ്റ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്ലൂടൂത്ത് ഉള്ള ഡിജിറ്റൽ ഡാഷും പ്രത്യേകതയാണ്. യമഹ കണക്റ്റ് എക്സ് ആപ്പ് ഉപയോഗിച്ച്, ഫോൺ കോളുകൾക്ക് മറുപടി നൽകാനും സ്‌കൂട്ടർ കണ്ടെത്താനും റൈഡിങും പാർക്കിങ് ഹിസ്റ്ററിയും റെക്കോർഡ് ചെയ്യാനും കഴിയും.
എന്നിരുന്നാലും ടിവിഎസ് എൻടോർക്ക് 125, സുസുക്കി ആക്സസ് 125 എന്നിവയിൽ ലഭിക്കുന്ന നാവിഗേഷൻ സംവിധാനം ഫാസിനോക്ക് ലഭിക്കില്ല. ഷാസിയിലും ബോഡി വർക്കിലും മാറ്റങ്ങളില്ല. പുതുതായി സ്റ്റിക്കറുകൾ ചേർക്കുകയും പുതിയ നിറങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഡിസ്ക് ബ്രേക്ക് വേരിയൻറിന് പുതിയ വിവിഡ് റെഡ്, മാറ്റ് ബ്ലാക്ക് തുടങ്ങി കൂൾ ബ്ലൂ മെറ്റാലിക് നിറങ്ങളും ലഭിക്കും. ഡ്രം വേരിയൻറിന് മുകളിൽ പറഞ്ഞവയ്‌ക്ക് പുറമേ എല്ലോ കോക്ടെയിൽ നിറവും ലഭിക്കും. അപ്‌ഡേറ്റുചെയ്‌ത യമഹ ഫാസിനോ 125 ഉടൻ വിൽപ്പനയ്‌ക്കെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.