'പുനർജനിക്കുന്ന ഇതിഹാസം': ജാവക്കുപിന്നാലെ യെസ്​ഡിയും വരുന്നൂ

മഹീന്ദ്രയുടെ ഉടമസ്​ഥതയിലുള്ള ക്ലാസിക്​ ലെജൻറ്​​സ്​ മോ​േട്ടാർ കമ്പനിയുടെ രണ്ടാമത്​ ബ്രാൻഡായി യെസ്​ഡി നിരത്തിലെത്തുന്നു. നേരത്തേ കമ്പനി ജാവ എന്ന മോഡലിനെ പുറത്തിറക്കിയിരുന്നു. യെസ്‌ഡിയുടെ ഇന്ത്യയിലെ ആദ്യ വാഹനം അഡ്വഞ്ചർ വിഭാഗത്തിൽപ്പെടുന്ന റോഡ്‌കിങ്​ ആയിരിക്കാനാണ് സാധ്യത. റോയൽ എൻഫീൽഡ് ഹിമാലയൻ മോഡലുകളുടെ എതിരാളിയായിരിക്കും റോഡ്‌കിങ്​. ബുധനാഴ്​ചയാണ്​ ഇതുസംബന്ധിച്ച ഔദ്യോഗിക വെളിപ്പെടുത്തൽ കമ്പനി നടത്തിയത്​.

'മറ്റേ സഹോദരനെ തിരികെ കൊണ്ടുവരാൻ സമയമായിരിക്കുന്നു' എന്നാണ്​ ഇതുസംബന്ധിച്ച്​ ക്ലാസിക് ലെജൻറ്​സിന്റെ സഹസ്ഥാപകൻ അനുപം തരേജ ട്വീറ്റ് ചെയ്​തത്​. റോഡ്​കിങ്​ പ്രോട്ടോടൈപ്പി​െൻറ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്​.

യെസ്​ഡി റോഡ്​കിങ്​

യെസ്​ഡി റോഡ്​കിങ് ജാവയിൽ നിന്നുള്ള ഉൽപ്പന്നങ്ങളുമായി എഞ്ചിൻ പ്ലാറ്റ്ഫോം പങ്കിടുമെന്നാണ്​ സൂചന. ജാവ പെരക്കിലെ 334 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ്​ വാഹനത്തിൽ പ്രതീക്ഷിക്കുന്നത്​. പെരക്കിൽ പരമാവധി 30 ബിഎച്ച്പി കരുത്തും 32.74 എൻഎം പീക്ക് ടോർക്കും നൽകുന്ന എഞ്ചിനാണിത്​.

ഫുൾ-എൽഇഡി ലൈറ്റിങ്​, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവയുമായി ബൈക്ക് വരുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഹാർഡ്‌വെയർ ഘടകങ്ങളിൽ വയർ-സ്‌പോക്ക് വീലുകൾ, ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, റിയർ മോണോ-ഷോക്​, രണ്ട് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകൾ എന്നിവ ഉൾപ്പെടാം. കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം.

Tags:    
News Summary - Yezdi's first bike in India is likely to be the Roadking ADV

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.