കൊച്ചി: പ്രമുഖ ടൂ, ത്രീ വീലര്‍ ഉല്‍പ്പാദകരായ ടി.വി.എസ് മോട്ടോര്‍ കമ്പനി പുതിയ 'ബില്‍റ്റ് ടു ഓര്‍ഡര്‍' (ബി.ടി.ഒ) പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ വാങ്ങുന്ന സമയത്ത് കസ്റ്റമൈസ് ചെയ്യാനും വ്യക്തിഗതമാക്കാനും സാധിക്കും. ഉപഭോക്താക്കളുടെ ആവശ്യകത അനുസരിച്ച് ഫാക്ടറിയില്‍ നേരിട്ട് നിർമിക്കും.
ടി.വി.എസ് അപ്പാച്ചെ ആർ.ആര്‍ 310 ബൈക്കിലായിരിക്കും ബില്‍റ്റ് ടു ഓര്‍ഡര്‍ പദ്ധതി ആരംഭിക്കുക. ഉപഭോക്താക്കള്‍ക്ക് പ്രീ-സെറ്റ് കിറ്റ്, ഗ്രാഫിക് ഓപ്ഷ്യന്‍സ്, റിമ്മിന്‍റെ നിറം, വ്യക്തിഗത റേസ് നമ്പറുകൾ എന്നിവ തെരഞ്ഞെടുക്കാം. ഡൈനാമിക്ക്, റേസ് എന്നിങ്ങനെ പേരിലുള്ള കിറ്റ് ഒരുപാട് ഫീച്ചറുകള്‍ ഓഫര്‍ ചെയ്യുന്നു. കൂടാതെ പ്രകടനവും സ്റ്റൈലിങ്ങും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും അനുസരിച്ചായിരിക്കും. ഘട്ടംഘട്ടമായി ടി.വി.എസിന്‍റെ എല്ലാ ഉല്‍പ്പന്നങ്ങളിലും പ്ലാറ്റ്‌ഫോം അവതരിപ്പിക്കും.
ഡൈനാമിക്ക് കിറ്റില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന മുന്‍-പിന്‍ സസ്‌പെന്‍ഷന്‍, റീബൗണ്ട്, കംപ്രഷന്‍ ഡാംപിങ് തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇതുവഴി ഉപഭോക്താക്കളുടെ റൈഡിങ് ശൈലിക്കും റോഡിനനുസരിച്ചും സസ്‌പെന്‍ഷന്‍ ക്രമീകരിക്കാൻ സാധിക്കുന്നു. റേസ് കിറ്റില്‍ റേസ് പ്രേമികളുടെ ആവേശത്തിന് അനുസരിച്ചുള്ള റേസ് എര്‍ഗണോമിക്‌സ് ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ കിറ്റില്‍ റിയര്‍ സെറ്റ് ഉയര്‍ത്തിയ ഫൂട്ട് റെസ്റ്റ്, കോണുകളില്‍ ഉയര്‍ന്ന മെലിഞ്ഞ ആംഗിളും മികച്ച സ്ഥിരതയും ലഭ്യമാക്കുന്നു. ആന്‍റി-െറസ്റ്റ് ബ്രാസ് കോട്ട്ഡ് ഡ്രൈവ് ചെയിനും ഈ കിറ്റിനുണ്ട്.
ടി.വി.എസ് 'ബില്‍റ്റ് ടു ഓര്‍ഡര്‍' പ്ലാറ്റ്‌ഫോമില്‍ ഓര്‍ഡര്‍ നല്‍കാന്‍ ഉപഭോക്താക്കള്‍ക്ക് ടി.വി.എസ് അറൈവ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. അല്ലെങ്കില്‍ വെബ് കോണ്‍ഫിഗറേറ്റര്‍ സന്ദര്‍ശിക്കാം. ഇത് മോട്ടോര്‍സൈക്കിള്‍ രൂപകല്‍പ്പന ചെയ്യുന്നതിന് സഹായിക്കും.
കസ്റ്റമൈസേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, മോട്ടോര്‍സൈക്കിളിന്‍റെ മൊത്തം എക്‌സ്-ഷോറൂം വില അപ്പോള്‍ തന്നെ അപ്‌ഡേറ്റ് ചെയ്യും. ബുക്കിങ് തുക ഓണ്‍ലൈനായി അടച്ചശേഷം ഉപഭോക്താക്കള്‍ക്ക് മോട്ടോര്‍സൈക്കിള്‍ ഡെലിവറിക്ക് അടുത്തുള്ള പ്രീമിയം ഡീലര്‍ഷിപ്പുകള്‍ തെരഞ്ഞെടുക്കാം. ടി.വി.എസ് അറൈവ് ആപ്പിലോ വെബ് കോണ്‍ഫിഗറേറ്ററിലോ ഉപഭോക്താക്കള്‍ക്ക് അവരുടെ ഓര്‍ഡറുകള്‍ വിവിധ ഘട്ടങ്ങളില്‍ ട്രാക്ക് ചെയ്യാനാകും. ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.