10 രൂപ നാണയത്തിന് കാറും കിട്ടും; ആറു ലക്ഷം രൂപയുടെ 10 രൂപ നാണയങ്ങൾ നൽകി യുവാവ് കാർ വാങ്ങി

ചെന്നൈ: ആറു ലക്ഷം രൂപയുടെ 10 രൂപ നാണയങ്ങൾ നൽകി യുവാവ് കാർ വാങ്ങിയത് കൗതുകമായി. ധർമപുരി സ്വദേശിയായ സ്വകാര്യ പ്ലേ സ്‌കൂൾ ഉടമയായ ആർ. വെട്രിവേലാണ് (25) സേലത്തെ സൂരമംഗലത്തെ ഷോറൂമിൽനിന്ന് ആറുലക്ഷം രൂപയുടെ കാർ വാങ്ങിയത്. ഷോറൂം ജീവനക്കാരും വെട്രിവേലിന്‍റെ കുടുംബാംഗങ്ങളും ചേർന്ന് നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ നാല് മണിക്കൂറിലധികമെടുത്തു.

പത്ത് രൂപ നാണയങ്ങളുടെ സാധുതയെക്കുറിച്ചും കുട്ടികളിലെ സമ്പാദ്യശീലം സംബന്ധിച്ചും അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യമാണിതിന് പിന്നിലെന്ന് വെട്രിവേൽ പറഞ്ഞു. റിസർവ് ബാങ്ക് പ്രഖ്യാപനം നടത്തിയിട്ടും ചില ബസുകളിലും കടകളിലും മറ്റും 10 രൂപ നാണയം സ്വീകരിക്കുന്നതിന് വിമുഖത പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ക്ഷേത്രങ്ങളിൽനിന്നും കടകളിൽനിന്നുമായാണ് നാണയങ്ങൾ ശേഖരിച്ചതെന്നും വെട്രിവേൽ അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.