ഒരു കാർ വാങ്ങാൻ തീരുമാനിച്ചാൽ നമ്മുക്ക് രണ്ട് വഴികളിലൂടെ സഞ്ചരിക്കാം. ഒന്നുകിൽ പുതിയൊരു വാഹനം വാങ്ങുക. അല്ലെങ്കിൽ ഒരു സെക്കൻഡ്ഹാൻഡ് കാർ തിരഞ്ഞെടുക്കാം. നമ്മുടെ ബജറ്റിനെയും ആവശ്യകതയെയും അനുസരിച്ചായിരിക്കും ഇൗ തിരഞ്ഞെടുപ്പ്. സെക്കൻഡ്ഹാൻഡ് വാഹനം വാങ്ങുകയെന്നത് പ്രായോഗികവും സാമ്പത്തികമായി ലാഭകരവുമാണ്. പക്ഷെ പുതിയ കാർ വാങ്ങുന്നതിനേക്കാൾ പരിശ്രമവും ശ്രദ്ധയും യൂസ്ഡ് കാർ വാങ്ങുേമ്പാൾ ഉണ്ടായിരിക്കണം.
പുത്തൻ വാഹനം വാങ്ങുേമ്പാൾ ബ്രാൻഡ്, മൈലേജ്, ബജറ്റ്, വലുപ്പം തുടങ്ങി മൂന്ന് നാല് കാര്യങ്ങൾ പരിഗണിച്ചാൽ മതിയാകും. എന്നാൽ യൂസ്ഡ് കാറിലേക്കെത്തിയാൽ വാഹനം തെരഞ്ഞടുപ്പ്തന്നെ ഒരു യത്നമാണ്. വാഹനം കണ്ടെത്തിയാൽ പിന്നെ നൂറുകൂട്ടം കാര്യങ്ങൾ ശ്രദ്ധിക്കണം. വില പറഞ്ഞുറപ്പിക്കൽ വലിയ ചടങ്ങാണ്. വെഹിക്കിൾ ഹിസ്റ്ററി മുതൽ ഒാടിയ കിലോമീറ്ററുകൾവരെ തിട്ടപ്പെടുത്തണം. എം.വി.ഡി ബുക്കിങുകൾ മുതൽ ഇലക്ട്രോണിക് സാധനങ്ങൾവരെ പരിശോധിക്കണം. എല്ലാം കഴിഞ്ഞ് വാഹനം വാങ്ങിയാലും ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവിടെ നമ്മൾ ചർച്ചചെയ്യുന്നത് യൂസ്ഡ് കാർ വാങ്ങിയാൽ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളെപറ്റിയാണ്.
1.ഉടൻ സർവീസ് നിർബന്ധം
വാഹനം വാങ്ങുന്നതിനുമുമ്പ് നാം തീർച്ചയായും കാര്യമായ പരിശോധനകൾ നടത്തിയിട്ടുണ്ടാകും. എന്നാൽ വാഹനം വീട്ടിലെത്തിച്ചാലുടൻ സർവീസ് ചെയ്യലും നിർബന്ധമാണ്. സർവീസ് സെൻററിൽ എത്തിച്ചോ വിശ്വസ്ത മെക്കാനിക്കിനെ കാണിച്ചോ ഇത് ചെയ്യണം. ഒായിൽ ചെയിഞ്ച്, ഫിൽറ്റർ മാറ്റം തുടങ്ങി ചെറിയകാര്യങ്ങൾവരെ ശ്രദ്ധിക്കണം. തുടക്കത്തിൽ തന്നെ ചെറിയ പ്രശ്‌നങ്ങൾ കണ്ടെത്തി ശരിയാക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്. ഗുരുതരമായ തകരാറുകൾ കണ്ടെത്തിയാൽ വിൽപ്പനക്കാരനുമായി ഉടൻ ബന്ധപ്പെട്ട് വേണ്ട പരിഹാരം കാണാനും സാധിക്കും. എന്നാൽ പ്രമുഖ കമ്പനികളുടെ യൂസ്ഡ് കാർ വിഭാഗവുമായി ബന്ധപ്പെട്ടാണ് നാം വാഹനം വാങ്ങുന്നതെങ്കിൽ ഇത്തരം പരിശോധനകൾ ആവശ്യമില്ല. കാരണം അതെല്ലാം പൂർത്തിയാക്കിയാവും അവർ വാഹനം നമ്മുക്ക് തരിക.
2. വൃത്തിയാക്കൽ അനിവാര്യം
കാണാൻ എത്ര മനോഹരമായിരുന്നിട്ടും മറ്റൊരാൾ മെറ്റാരു സ്ഥലത്ത് കൈകാര്യം ചെയ്തിരുന്നവാഹനമാണ് ഇപ്പോൾ നമ്മുടെ പക്കലുള്ളത്. അതിനാൽ ശ്രദ്ധയോടെയുള്ള ശുചീകരണം അനിവാര്യമാണ്. നിലവിലെ സാഹചര്യത്തിൽ ഒരു വാഹനം വാങ്ങിയാൽ അവ വൃത്തിയാക്കൽ ആരോഗ്യത്തിെൻറകൂടി പ്രശ്നമാണ്. സാനിറ്റൈസേഷൻ പാക്കേജുകൾ നൽകുന്ന സർവീസ് സെൻററുകൾ ധാരാളമുണ്ട്. അവരെ സമീപിക്കുകയോ സ്വയം വൃത്തിയാക്കുകയോ ചെയ്യാം.
3. ഉടമസ്ഥാവകാശ കൈമാറ്റം
സെക്കൻഡ്ഹാൻഡ് കാർ വാങ്ങുേമ്പാൾ ഏറ്റവും ശ്രദ്ധിക്കേണ്ടത് പേര് മാറ്റം അഥവാ ഉടമസ്ഥാവകാശ കൈമാറ്റമാണ്.മഹീന്ദ്ര ഫസ്റ്റ് ചോയ്സ് അല്ലെങ്കിൽ മാരുതി സുസുക്കി ട്രൂ വാല്യു പോലുള്ള വിൽപ്പനക്കാരനിൽ നിന്ന് നിങ്ങൾ ഒരു കാർ വാങ്ങുകയാണെങ്കിൽ അവർ ഇക്കാര്യം പൂർത്തിയാക്കിതരും. സ്വകാര്യ വിൽപ്പനക്കാരനിൽ നിന്നോ സുഹൃത്തിൽ നിന്നോ പരിചയക്കാരനിൽ നിന്നോ ഉപയോഗിച്ച കാർ വാങ്ങുമ്പോൾ ഉടമസ്ഥാവകാശ കൈമാറ്റം അവഗണിക്കപ്പെടാറുണ്ട്. ഇത് ഭാവിയിൽ ഇൻഷുറൻസ് ക്ലെയിം ചെയ്യുമ്പോഴോ വിൽക്കാൻ പദ്ധതിയിടുമ്പോഴോ പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം. കാർ വാങ്ങിയ ഉടൻ തന്നെ നമ്മുടെ പേരിൽ ആർസി ബുക്കും ഉടമസ്ഥാവകാശവും കൈമാറ്റം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കുക. നിലവിൽ ഒാൺലൈൻവഴി ലളിതമായി ഇൗ പ്രക്രിയ സാധ്യമാണ്.. കൂടാതെ വാഹനത്തിന് മുൻ ഉടമയുണ്ടെങ്കിൽ കാർ വിൽക്കുന്നതിന് നിലവിലെ ഉടമയ്ക്ക് നോൺ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ഉണ്ടെന്ന് ഉറപ്പാക്കുക. കാരണം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൈമാറാൻ എൻ.ഒ.സി ആവശ്യമാണ്.
4.ഇൻഷുറൻസും മാറ്റിയെടുക്കുക
ആർസി ബുക്ക് പോലെ ഇൻഷുറൻസും കൈമാറ്റം ചെയ്യാൻ കഴിയും. ഒരുപക്ഷെ മുൻ ഉടമ വാഹന ഇൻഷുറൻസ് പുതുക്കിയിട്ടില്ലെങ്കിൽ നമ്മുക്ക് പുതിയ സെക്കൻഡ് ഹാൻഡ് കാർ ഇൻഷുറൻസ് എടുക്കാവുന്നതാണ്.പുതിയ വാഹനവുമായി താരതമ്യപ്പെടുത്തുമ്പോൾ പഴയ വാഹനത്തിന്റെ ഇൻഷുറൻസ് പ്രീമിയം വളരെ കുറവായതിനാൽ ഇത് നമ്മുടെ പോക്കറ്റിൽ ഭാരമാകില്ല എന്നതാണ് വസ്തുത.
5. പീരിയോഡിക് സർവീസ് മുടക്കരുത്
വാഹനം പുതിയതായാലും പഴയതായാലും മുടക്കാൻ പാടില്ലാത്തതാണ് പീരിയോഡിക് സർവീസ്. നാം 55,000 കിലോമീറ്റർ ഒാടിയ ഒരു വാഹനം വാങ്ങിയാൽ തുടർന്നുള്ള പീരിയോഡിക് സർവീസ് ചെയ്യുന്നത്തന്നെയാണ് ഉത്തമം. ഒരുപക്ഷെ 60,000 കിലോമീറ്ററിൽ ആയിരിക്കും അടുത്ത സർവീസ്. ആ സമയമെത്തുേമ്പാൾ ഉപേക്ഷ വിചാരിക്കാതെ അംഗീകൃത സർവീസ് സെൻററിലേക്ക് പോവുക. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അവ കണ്ടുപിടിക്കാനും പരിഹരിക്കാനും സർവീസ് അനിവാര്യമാണ്. എന്നെങ്കിലും കാർ വിൽക്കാൻ പദ്ധതിയിടുകയാണെങ്കിൽ മികച്ച സർവീസ് ഹിസ്റ്ററി നല്ല വില കിട്ടാൻ സഹായിക്കുകയും ചെയ്യും. ഒപ്പം വാറൻറി ലഭിക്കാനും പീരിയോഡിക് സർവീസുകൾ പൂർത്തിയാക്കിയിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.