Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto tipschevron_rightയൂസ്​ഡ്​ കാർ വാങ്ങിയാൽ...

യൂസ്​ഡ്​ കാർ വാങ്ങിയാൽ ഉടൻ ചെയ്യേണ്ട അഞ്ച്​ കാര്യങ്ങൾ; സെക്കൻഡ്​ഹാൻഡ്​ ഗൈഡ്​

text_fields
bookmark_border
യൂസ്​ഡ്​ കാർ വാങ്ങിയാൽ ഉടൻ ചെയ്യേണ്ട അഞ്ച്​ കാര്യങ്ങൾ; സെക്കൻഡ്​ഹാൻഡ്​ ഗൈഡ്​
cancel

ഒരു കാർ വാങ്ങാൻ തീരുമാനിച്ചാൽ നമ്മുക്ക്​ രണ്ട്​ വഴികളിലൂടെ സഞ്ചരിക്കാം. ഒന്നുകിൽ പുതിയൊരു വാഹനം വാങ്ങുക. അല്ലെങ്കിൽ ഒരു സെക്കൻഡ്​ഹാൻഡ്​ കാർ തിരഞ്ഞെടുക്കാം. നമ്മുടെ ബജറ്റിനെയും ആവശ്യകതയെയും അനുസരിച്ചായിരിക്കും ഇൗ​ തിരഞ്ഞെടുപ്പ്​. സെക്കൻഡ്​ഹാൻഡ്​ വാഹനം വാങ്ങുകയെന്നത്​ പ്രായോഗികവും സാമ്പത്തികമായി ലാഭകരവുമാണ്​. പക്ഷെ പുതിയ കാർ വാങ്ങുന്നതിനേക്കാൾ പരിശ്രമവും ശ്രദ്ധയും യൂസ്​ഡ്​ കാർ വാങ്ങു​േമ്പാൾ ഉണ്ടായിരിക്കണം.


പുത്തൻ വാഹനം​ വാങ്ങു​േമ്പാൾ ബ്രാൻഡ്​, മൈലേജ്​, ബജറ്റ്​, വലുപ്പം തുടങ്ങി മൂന്ന്​ നാല്​ കാര്യങ്ങൾ പരിഗണിച്ചാൽ മതിയാകും. എന്നാൽ യൂസ്​ഡ്​ കാറിലേക്കെത്തിയാൽ വാഹനം തെര​​ഞ്ഞടുപ്പ്​തന്നെ ഒരു യത്​നമാണ്​. വാഹനം കണ്ടെത്തിയാൽ പിന്നെ നൂറുകൂട്ടം കാര്യങ്ങൾ ശ്രദ്ധിക്കണം. വില പറഞ്ഞുറപ്പിക്കൽ വലിയ ചടങ്ങാണ്​. വെഹിക്കിൾ ഹിസ്​റ്ററി മുതൽ ഒാടിയ കിലോമീറ്ററുകൾവരെ തിട്ടപ്പെടുത്തണം. എം.വി.ഡി ബുക്കിങുകൾ മുതൽ ഇലക്​ട്രോണിക്​ സാധനങ്ങൾവരെ പരിശോധിക്കണം. എല്ലാം കഴിഞ്ഞ്​ വാഹനം വാങ്ങിയാലും ഒരുപാട്​ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്​. ഇവിടെ നമ്മൾ ചർച്ചചെയ്യുന്നത്​ യൂസ്​ഡ്​ കാർ വാങ്ങിയാൽ ശ്രദ്ധിക്കേണ്ട അഞ്ച്​ കാര്യങ്ങളെപറ്റിയാണ്​.

1.ഉടൻ സർവീസ്​ നിർബന്ധം

വാഹനം വാങ്ങുന്നതിനുമുമ്പ് നാം തീർച്ചയായും കാര്യമായ പരിശോധനകൾ നടത്തിയിട്ടുണ്ടാകും. എന്നാൽ വാഹനം വീട്ടിലെത്തിച്ചാലുടൻ സർവീസ്​ ചെയ്യലും നിർബന്ധമാണ്​. സർവീസ്​ സെൻററിൽ എത്തിച്ചോ വിശ്വസ്​ത മെക്കാനിക്കിനെ കാണിച്ചോ ഇത്​ ചെയ്യണം. ഒായിൽ ചെയിഞ്ച്​, ഫിൽ‌റ്റർ‌ മാറ്റം‌ തുടങ്ങി ചെറിയകാര്യങ്ങൾവരെ ശ്രദ്ധിക്കണം. തുടക്കത്തിൽ തന്നെ ചെറിയ പ്രശ്​നങ്ങൾ കണ്ടെത്തി ശരിയാക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്. ഗുരുതരമായ തകരാറുകൾ ​കണ്ടെത്തിയാൽ വിൽപ്പനക്കാരനുമായി ഉടൻ ബന്ധപ്പെട്ട്​ വേണ്ട പരിഹാരം കാണാനും സാധിക്കും. എന്നാൽ പ്രമുഖ കമ്പനികളുടെ യൂസ്​ഡ്​ കാർ വിഭാഗവുമായി ബന്ധപ്പെട്ടാണ്​ നാം വാഹനം വാങ്ങുന്നതെങ്കിൽ ഇത്തരം പരിശോധനകൾ ആവശ്യമില്ല. കാരണം അതെല്ലാം പൂർത്തിയാക്കിയാവും അവർ വാഹനം നമ്മുക്ക്​ തരിക.


2. വൃത്തിയാക്കൽ അനിവാര്യം

കാണാൻ എത്ര മനോഹരമായിരുന്നിട്ടും മറ്റൊരാൾ മ​െറ്റാരു സ്​ഥലത്ത്​ കൈകാര്യം ചെയ്​തിരുന്നവാഹനമാണ്​ ഇപ്പോൾ നമ്മുടെ പക്കലുള്ളത്​. അതിനാൽ ശ്രദ്ധയോടെയുള്ള ശുചീകരണം അനിവാര്യമാണ്​. നിലവിലെ സാഹചര്യത്തിൽ ഒരു വാഹനം വാങ്ങിയാൽ അവ വൃത്തിയാക്കൽ ആരോഗ്യത്തി​െൻറകൂടി പ്രശ്​നമാണ്​. സാനിറ്റൈസേഷൻ പാക്കേജുകൾ നൽകുന്ന സർവീസ്​ സെൻററുകൾ ധാരാളമുണ്ട്​. അവരെ സമീപിക്കുകയോ സ്വയം വൃത്തിയാക്കുകയോ ചെയ്യാം.

3. ഉടമസ്ഥാവകാശ കൈമാറ്റം

സെക്കൻഡ്​ഹാൻഡ്​ കാർ വാങ്ങു​േമ്പാൾ ഏറ്റവും ശ്രദ്ധിക്കേണ്ടത്​ പേര്​ മാറ്റം അഥവാ ഉടമസ്​ഥാവകാശ കൈമാറ്റമാണ്​.മഹീന്ദ്ര ഫസ്റ്റ് ചോയ്​സ്​ അല്ലെങ്കിൽ മാരുതി സുസുക്കി ട്രൂ വാല്യു പോലുള്ള വിൽപ്പനക്കാരനിൽ നിന്ന് നിങ്ങൾ ഒരു കാർ വാങ്ങുകയാണെങ്കിൽ അവർ ഇക്കാര്യം പൂർത്തിയാക്കിതരും. സ്വകാര്യ വിൽപ്പനക്കാരനിൽ നിന്നോ സുഹൃത്തിൽ നിന്നോ പരിചയക്കാരനിൽ നിന്നോ ഉപയോഗിച്ച കാർ വാങ്ങുമ്പോൾ ഉടമസ്ഥാവകാശ കൈമാറ്റം അവഗണിക്കപ്പെടാറുണ്ട്​. ഇത് ഭാവിയിൽ ഇൻഷുറൻസ് ക്ലെയിം ചെയ്യുമ്പോഴോ വിൽക്കാൻ പദ്ധതിയിടുമ്പോഴോ പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം. കാർ വാങ്ങിയ ഉടൻ തന്നെ നമ്മുടെ പേരിൽ ആർ‌സി ബുക്കും ഉടമസ്ഥാവകാശവും കൈമാറ്റം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കുക. നിലവിൽ ഒാൺലൈൻവഴി ലളിതമായി ഇൗ പ്രക്രിയ സാധ്യമാണ്​.. കൂടാതെ വാഹനത്തിന് മുൻ ഉടമയുണ്ടെങ്കിൽ കാർ വിൽക്കുന്നതിന് നിലവിലെ ഉടമയ്ക്ക് നോൺ-ഒബ്​ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ‌ഒസി) ഉണ്ടെന്ന് ഉറപ്പാക്കുക. കാരണം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൈമാറാൻ എൻ.ഒ.സി ആവശ്യമാണ്​.


4.ഇൻഷുറൻസും മാറ്റിയെടുക്കുക

ആർ‌സി ബുക്ക്​​ പോലെ ഇൻ‌ഷുറൻ‌സും കൈമാറ്റം ചെയ്യാൻ‌ കഴിയും. ഒരുപക്ഷെ മുൻ‌ ഉടമ വാഹന ഇൻ‌ഷുറൻ‌സ് പുതുക്കിയിട്ടില്ലെങ്കിൽ നമ്മുക്ക് പുതിയ സെക്കൻഡ് ഹാൻഡ് കാർ‌ ഇൻ‌ഷുറൻ‌സ് എടുക്കാവുന്നതാണ്​.പുതിയ വാഹനവുമായി താരതമ്യപ്പെടുത്തുമ്പോൾ പഴയ വാഹനത്തിന്റെ ഇൻഷുറൻസ് പ്രീമിയം വളരെ കുറവായതിനാൽ ഇത് നമ്മുടെ പോക്കറ്റിൽ ഭാരമാകില്ല എന്നതാണ് വസ്​തുത.

5. പീരിയോഡിക്​ സർവീസ്​ മുടക്കരുത്​

വാഹനം പുതിയതായാലും പഴയതായാലും മുടക്കാൻ പാടില്ലാത്തതാണ്​ പീരിയോഡിക്​ സർവീസ്​. നാം 55,000 കി​ലോമീറ്റർ ഒാടിയ ഒരു വാഹനം വാങ്ങിയാൽ തുടർന്നുള്ള പീരിയോഡിക്​ സർവീസ്​ ചെയ്യുന്നത്​തന്നെയാണ്​ ഉത്തമം. ഒരുപക്ഷെ 60,000 കിലോമീറ്ററിൽ ആയിരിക്കും അടുത്ത സർവീസ്​. ആ സമയമെത്തു​േമ്പാൾ ഉപേക്ഷ വിചാരിക്കാതെ അംഗീകൃത സർവീസ്​ സെൻററിലേക്ക്​ പോവുക. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അവ കണ്ടുപിടിക്കാനും പരിഹരിക്കാനും സർവീസ്​ അനിവാര്യമാണ്​. എന്നെങ്കിലും കാർ വിൽക്കാൻ പദ്ധതിയിടുകയാണെങ്കിൽ മികച്ച സർവീസ് ഹിസ്​റ്ററി നല്ല വില കിട്ടാൻ സഹായിക്കുകയും ചെയ്യും.​ ഒപ്പം വാറൻറി ലഭിക്കാനും പീരിയോഡിക്​ സർവീസുകൾ പൂർത്തിയാക്കിയിരിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Used CarUsed Car caresecond hand vehicle
Next Story