ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്ന സമയത്തും പുറകിൽ ഇരുന്ന് യാത്ര ചെയ്യുന്ന സമയത്തും കാലുകൾ ഫുട്റെസ്റ്റിൽ വെയ്ക്കാതെ തൂക്കിയിടുന്നത് ശിക്ഷാർഹമാണെന്ന് എം.വി.ഡി. ഇന്ധനം തീർന്ന വാഹനങ്ങൾ ചവിട്ടിത്തള്ളിക്കൊണ്ട് പോകുന്നതും നിയമവിരുദ്ധമാണെന്നും ഇത്തരം കാര്യങ്ങൾക്ക് നിയമനടപടി നേരിടേണ്ടിവരുമെന്നും മോട്ടോർ വെഹിക്ൾ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
മോട്ടോർ സൈക്കിൾ ഓടിക്കുന്ന സമയത്ത് രണ്ടു കൈകൾ കൊണ്ടും ഹാൻഡിൽ പിടിക്കണമെന്നോ ഫൂട് റെസ്റ്റിൽ രണ്ടു കാലുകളും വെയ്ക്കണമെന്നോ മുൻപ് റോഡ് ചട്ടങ്ങളിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഡ്രൈവിംഗ് റെഗുലേഷൻസ് 2017-ൽ ഈ കാര്യങ്ങൾ വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഇരുചക്ര വാഹനമോ മുച്ചക്ര വാഹനമോ ഓടിക്കുന്ന ഡ്രൈവറോ പുറകിലിരിക്കുന്ന ആളോ മറ്റൊരു വാഹനത്തെ ചവിട്ടി തള്ളുകയോ വലിച്ചുകൊണ്ട് പോവുകയോ ചെയ്യരുത് [ Clause 5 (16).
ഹാൻഡ് സിഗ്നൽ കാണിക്കുന്ന സമയം ഒഴിച്ചുള്ള എല്ലാ സമയത്തും ഇരുചക്ര വാഹനത്തിലേയോ മുച്ചക്ര വാഹനത്തിലേയോ ഡ്രൈവർ രണ്ടു കൈകൾ കൊണ്ടും ഹാൻഡിൽ ബാറിൽ പിടിച്ചിരിക്കണം [Clause 5(17)] സുരക്ഷിതമായി കടന്നുപോകുന്നതിനോ റോഡിന്‍റെ അവസ്ഥ അങ്ങനെ ആവശ്യപ്പെടുന്ന സന്ദർഭങ്ങളോ ഒഴിച്ചുള്ള എല്ലാ സമയത്തും ഇരുചക്ര വാഹനത്തിലെ യാത്രക്കാർ രണ്ടു കാലുകളും ഫുട്ട് റെസ്റ്റിൽ വെയ്‌ക്കേണ്ടതാണ് [Clause 5(18)] . ഇതിന്‍റെ ലംഘനം മോട്ടോർ വാഹന നിയമം 177(A) പ്രകാരം ശിക്ഷാർഹമാണെന്നും എം.വി.ഡി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.