Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto tipschevron_rightഇന്ധനം തീർന്നാൽ...

ഇന്ധനം തീർന്നാൽ ചവിട്ടി തള്ളിക്കൊണ്ട്​ പോകാറുണ്ടോ​? പിടിവീ​ഴുമെന്ന്​ എം.വി.ഡി

text_fields
bookmark_border
mvd socialmedia kerala bike
cancel

ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്ന സമയത്തും പുറകിൽ ഇരുന്ന് യാത്ര ചെയ്യുന്ന സമയത്തും കാലുകൾ ഫുട്​റെസ്റ്റിൽ വെയ്ക്കാതെ തൂക്കിയിടുന്നത്​ ശിക്ഷാർഹമാണെന്ന്​ എം.വി.ഡി. ഇന്ധനം തീർന്ന വാഹനങ്ങൾ ചവിട്ടിത്തള്ളിക്കൊണ്ട് പോകുന്നതും നിയമവിരുദ്ധമാണെന്നും ഇത്തരം കാര്യങ്ങൾക്ക്​ നിയമനടപടി നേരിടേണ്ടിവരുമെന്നും മോ​ട്ടോർ വെഹിക്​ൾ ഡിപ്പാർട്ട്​മെന്‍റ്​ അറിയിച്ചു.


മോട്ടോർ സൈക്കിൾ ഓടിക്കുന്ന സമയത്ത് രണ്ടു കൈകൾ കൊണ്ടും ഹാൻഡിൽ പിടിക്കണമെന്നോ ഫൂട് റെസ്റ്റിൽ രണ്ടു കാലുകളും വെയ്ക്കണമെന്നോ മുൻപ് റോഡ് ചട്ടങ്ങളിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഡ്രൈവിംഗ് റെഗുലേഷൻസ് 2017-ൽ ഈ കാര്യങ്ങൾ വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഇരുചക്ര വാഹനമോ മുച്ചക്ര വാഹനമോ ഓടിക്കുന്ന ഡ്രൈവറോ പുറകിലിരിക്കുന്ന ആളോ മറ്റൊരു വാഹനത്തെ ചവിട്ടി തള്ളുകയോ വലിച്ചുകൊണ്ട് പോവുകയോ ചെയ്യരുത് [ Clause 5 (16).

ഹാൻഡ് സിഗ്നൽ കാണിക്കുന്ന സമയം ഒഴിച്ചുള്ള എല്ലാ സമയത്തും ഇരുചക്ര വാഹനത്തിലേയോ മുച്ചക്ര വാഹനത്തിലേയോ ഡ്രൈവർ രണ്ടു കൈകൾ കൊണ്ടും ഹാൻഡിൽ ബാറിൽ പിടിച്ചിരിക്കണം [Clause 5(17)] സുരക്ഷിതമായി കടന്നുപോകുന്നതിനോ റോഡിന്‍റെ അവസ്ഥ അങ്ങനെ ആവശ്യപ്പെടുന്ന സന്ദർഭങ്ങളോ ഒഴിച്ചുള്ള എല്ലാ സമയത്തും ഇരുചക്ര വാഹനത്തിലെ യാത്രക്കാർ രണ്ടു കാലുകളും ഫുട്ട് റെസ്റ്റിൽ വെയ്‌ക്കേണ്ടതാണ് [Clause 5(18)] . ഇതിന്‍റെ ലംഘനം മോട്ടോർ വാഹന നിയമം 177(A) പ്രകാരം ശിക്ഷാർഹമാണെന്നും എം.വി.ഡി പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:motor vehicle departmentautomobile
Next Story