കണ്ണടച്ച്​ വാങ്ങാവുന്ന അഞ്ച്​ സെക്കൻഡ്​ഹാൻഡ്​ വാഹനങ്ങൾ

സാമ്പത്തിക പ്രതിസന്ധിയും കച്ചവടമില്ലായ്​മയും തകർത്ത ഇന്ത്യൻ വിപണിയിൽ ഇ​പ്പോൾ സെക്കൻഡ്​ഹാൻഡ്​ വാഹനങ്ങൾക്ക്​ നല്ലകാലമാണ്​. ചെറിയൊരു അപകർഷതാബോധം അവഗണിക്കുകയും സൂക്ഷ്​മനിരീക്ഷണം വശമുണ്ടാവുകയും ചെയ്​താൽ നല്ലൊരു സെക്കൻഡ്​ ഹാൻഡ്​ വാഹനം സ്വന്തമാക്കാവുന്നതേ ഉള്ളൂ. വാങ്ങാനാഗ്രഹിക്കുന്ന വാഹനത്തെപറ്റി കൃത്യമായ ധാരണയുണ്ടാക്കുകയാണ്​ ആദ്യം വേണ്ടത്​.


ഷോറൂമിൽ നിന്ന് പുറത്തിറങ്ങിയാലുടൻ ഒരു പുതിയ കാറി​െൻറ മൂല്യം 10-20 ശതമാനം വരെ കുറയുന്നുവെന്നും ഒരു വർഷം കഴിയുമ്പോഴേക്കും അതി​െൻറ വിപണി മൂല്യം 70 -75 ശതമാനം വരെ മാത്രമേ നിലനിൽക്കൂ എന്നുമാണ്​ പഠനങ്ങൾ പറയുന്നത്​. നിലവിൽ ഇന്ത്യയിൽ ഏറ്റവും ഡിമാൻഡുള്ള അഞ്ച്​ സെക്കൻഡ്​ഹാൻഡ് വാഹനങ്ങൾ പരിചയപ്പെടാം.


മാരുതി സുസുക്കി ഡിസയർ

വർഷങ്ങളുടെ സ്വാധീനംകൊണ്ട്​ വിശ്വസനീയമായ കുടുംബ കാർ എന്ന ഖ്യാതി നേടിയ വാഹനമാണ്​ മാരുതി സ്വിഫ്​റ്റ്​ ഡിസയർ. പൊതുവായ ചില കാരണങ്ങളാണ്​ ഡിസയറിനെ ജനപ്രിയ വാഹനമാക്കി മാറ്റുന്നത്​. സൗകര്യം മൈലേജ്​ വിലക്കുറവ്​ എന്നിവയാണാ പ്രത്യേകതകൾ. നിലവിൽ ഡിസയറി​െൻറ അടിസ്ഥാന വേരിയൻറിന്​ 5.89 ലക്ഷം രൂപ മുതലാണ്​ വിലവരുന്നത്​. ഉപയോഗിച്ച കാർ വിപണിയിൽ ഇത് ഉത്​പാദന വർഷം, വേരിയൻറുകൾ, വാഹനത്തി​െൻറ അവസ്ഥ എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടും. നോക്കി വാങ്ങിയാൽ മികച്ച വാഹനമാകും ഡിസയർ.


ഹോണ്ട സിവിക് ഇന്ത്യ-സ്പെക്​ (2012-2013

2019 ​െൻറ തുടക്കത്തിൽ ഹോണ്ട സിവിക് ഇന്ത്യൻ വിപണിയിൽ എക്സിക്യൂട്ടീവ് സെഡാൻ വിഭാഗത്തിൽ പുനരവതരിപ്പിച്ചിരുന്നു. അതിനുമുമ്പുള്ള തലമുറ വാഹനം വളരെക്കാലം വിപണിയിൽ വിൽപ്പനക്കുണ്ടായിരുന്നു. ഇപ്പോഴും ഇൗ മോഡൽ സിവിക്​ മികച്ച വാഹനമായാണ്​ കണക്കാക്കുന്നത്​. നിങ്ങളൊരു സെക്കൻഡ്​ഹാൻഡ്​ വാഹനം അന്വേഷിക്കുന്നുണ്ടെങ്കിൽ, 2012-2014 മോഡൽ ഹോണ്ട സിവിക്​ കാണുകയും ചെയ്യുകയാണെങ്കിൽ തീർച്ചയായും വിട്ടുകളയരുത്​. യൂസ്​ഡ്​ കാർ വിപണിയിൽ പഴയ സിവികിന്​ മുടക്കേണ്ടിവരുന്നത്​ 3 ലക്ഷം മുതൽ 4 ലക്ഷം വരെയാണ്. ഇത് അതി​െൻറ യഥാർഥ വിലയുടെ 20-25 ശതമാനം മാത്രമാണ്​.


ഹ്യുണ്ടായ് ക്രെറ്റ (അവസാന തലമുറ)

വളരെക്കാലമായി എസ്‌യുവി ബി സെഗ്​മെൻറിനെ ഭരിക്കുന്ന വാഹനമാണ്​ ഹ്യൂണ്ടായ് ക്രെറ്റ. പുതിയതലമുറ വന്നെങ്കിലും ഇപ്പോഴും പഴയ വാഹനത്തി​െൻറ തിളക്കം കുറഞ്ഞിട്ടില്ല. അവസാനത്തെ മോഡൽ ഇപ്പോഴും സവാരി നിലവാരം, ക്യാബിൻ സ്പേസ്, സവിശേഷതകൾ, ആകർഷകമായ രൂപം എന്നിവയാൽ സമ്പന്നമാണ്​. സെക്കൻഡ്​ഹാൻഡ്​ വിപണിയിൽ വിലയൽപ്പം കൂടുതലാണെങ്കിലും ക്രെറ്റയെ തീർച്ചയായും വിശ്വസിക്കാം.


മഹീന്ദ്ര സ്കോർപിയോ (നിലവിലെ മോഡൽ)

അവതരിപ്പിച്ച് രണ്ട് പതിറ്റാണ്ടായിട്ടും സ്കോർപിയോ ഇപ്പോഴും മഹീന്ദ്രയിയുടെ ജനപ്രിയ വാഹനങ്ങളിൽ ഒന്നാണ്​. ഗ്രാമീണ, നഗര വിപണിയിൽ സ്കോർപിയോക്ക്​ ഇപ്പോഴും ആവശ്യക്കാർ ഏറെയാണ്​. 2021 ൽ പുതിയ തലമുറ സ്കോർപിയോ അവതരിപ്പിക്കാൻ മഹീന്ദ്ര പദ്ധതിയിട്ടിട്ടുണ്ട്​. ഉപയോഗിച്ച കാർ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാണ് നിലവിലെ മഹീന്ദ്ര സ്​കോർപിയോ.


ടൊയോട്ട ഫോർച്യൂണർ (2012-2015)

ടൊയോട്ട ഫോർച്യൂണറിന് ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ആരാധകരുണ്ട്. പുതിയ വാഹനത്തിന്​ 38-40 ലക്ഷം രൂപക്കടുത്ത്​ മുടക്കേണ്ടിവരു​േമ്പാൾ സെക്കൻഡ്​ഹാൻഡ്​ വിപണിയിൽ വില വളരെ കുറവാണെന്നതാണ്​ ആകർഷകമായ കാര്യം. 15 ലക്ഷമൊക്കെ കൊടുത്താൽ 2012-2015 കാലയളവിലെ വാഹനം ഗ്യാരേജിലെത്തും. ടൊയോട്ട എന്ന ബ്രാൻഡി​െൻറ വിശ്വാസ്യത തന്നെയാണ്​ ഫോർച്യൂണറി​െൻറ യു.എസ്​.പി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.