കണ്ണടച്ച് വാങ്ങാവുന്ന അഞ്ച് സെക്കൻഡ്ഹാൻഡ് വാഹനങ്ങൾ
text_fieldsസാമ്പത്തിക പ്രതിസന്ധിയും കച്ചവടമില്ലായ്മയും തകർത്ത ഇന്ത്യൻ വിപണിയിൽ ഇപ്പോൾ സെക്കൻഡ്ഹാൻഡ് വാഹനങ്ങൾക്ക് നല്ലകാലമാണ്. ചെറിയൊരു അപകർഷതാബോധം അവഗണിക്കുകയും സൂക്ഷ്മനിരീക്ഷണം വശമുണ്ടാവുകയും ചെയ്താൽ നല്ലൊരു സെക്കൻഡ് ഹാൻഡ് വാഹനം സ്വന്തമാക്കാവുന്നതേ ഉള്ളൂ. വാങ്ങാനാഗ്രഹിക്കുന്ന വാഹനത്തെപറ്റി കൃത്യമായ ധാരണയുണ്ടാക്കുകയാണ് ആദ്യം വേണ്ടത്.
ഷോറൂമിൽ നിന്ന് പുറത്തിറങ്ങിയാലുടൻ ഒരു പുതിയ കാറിെൻറ മൂല്യം 10-20 ശതമാനം വരെ കുറയുന്നുവെന്നും ഒരു വർഷം കഴിയുമ്പോഴേക്കും അതിെൻറ വിപണി മൂല്യം 70 -75 ശതമാനം വരെ മാത്രമേ നിലനിൽക്കൂ എന്നുമാണ് പഠനങ്ങൾ പറയുന്നത്. നിലവിൽ ഇന്ത്യയിൽ ഏറ്റവും ഡിമാൻഡുള്ള അഞ്ച് സെക്കൻഡ്ഹാൻഡ് വാഹനങ്ങൾ പരിചയപ്പെടാം.
മാരുതി സുസുക്കി ഡിസയർ
വർഷങ്ങളുടെ സ്വാധീനംകൊണ്ട് വിശ്വസനീയമായ കുടുംബ കാർ എന്ന ഖ്യാതി നേടിയ വാഹനമാണ് മാരുതി സ്വിഫ്റ്റ് ഡിസയർ. പൊതുവായ ചില കാരണങ്ങളാണ് ഡിസയറിനെ ജനപ്രിയ വാഹനമാക്കി മാറ്റുന്നത്. സൗകര്യം മൈലേജ് വിലക്കുറവ് എന്നിവയാണാ പ്രത്യേകതകൾ. നിലവിൽ ഡിസയറിെൻറ അടിസ്ഥാന വേരിയൻറിന് 5.89 ലക്ഷം രൂപ മുതലാണ് വിലവരുന്നത്. ഉപയോഗിച്ച കാർ വിപണിയിൽ ഇത് ഉത്പാദന വർഷം, വേരിയൻറുകൾ, വാഹനത്തിെൻറ അവസ്ഥ എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടും. നോക്കി വാങ്ങിയാൽ മികച്ച വാഹനമാകും ഡിസയർ.
ഹോണ്ട സിവിക് ഇന്ത്യ-സ്പെക് (2012-2013
2019 െൻറ തുടക്കത്തിൽ ഹോണ്ട സിവിക് ഇന്ത്യൻ വിപണിയിൽ എക്സിക്യൂട്ടീവ് സെഡാൻ വിഭാഗത്തിൽ പുനരവതരിപ്പിച്ചിരുന്നു. അതിനുമുമ്പുള്ള തലമുറ വാഹനം വളരെക്കാലം വിപണിയിൽ വിൽപ്പനക്കുണ്ടായിരുന്നു. ഇപ്പോഴും ഇൗ മോഡൽ സിവിക് മികച്ച വാഹനമായാണ് കണക്കാക്കുന്നത്. നിങ്ങളൊരു സെക്കൻഡ്ഹാൻഡ് വാഹനം അന്വേഷിക്കുന്നുണ്ടെങ്കിൽ, 2012-2014 മോഡൽ ഹോണ്ട സിവിക് കാണുകയും ചെയ്യുകയാണെങ്കിൽ തീർച്ചയായും വിട്ടുകളയരുത്. യൂസ്ഡ് കാർ വിപണിയിൽ പഴയ സിവികിന് മുടക്കേണ്ടിവരുന്നത് 3 ലക്ഷം മുതൽ 4 ലക്ഷം വരെയാണ്. ഇത് അതിെൻറ യഥാർഥ വിലയുടെ 20-25 ശതമാനം മാത്രമാണ്.
ഹ്യുണ്ടായ് ക്രെറ്റ (അവസാന തലമുറ)
വളരെക്കാലമായി എസ്‌യുവി ബി സെഗ്മെൻറിനെ ഭരിക്കുന്ന വാഹനമാണ് ഹ്യൂണ്ടായ് ക്രെറ്റ. പുതിയതലമുറ വന്നെങ്കിലും ഇപ്പോഴും പഴയ വാഹനത്തിെൻറ തിളക്കം കുറഞ്ഞിട്ടില്ല. അവസാനത്തെ മോഡൽ ഇപ്പോഴും സവാരി നിലവാരം, ക്യാബിൻ സ്പേസ്, സവിശേഷതകൾ, ആകർഷകമായ രൂപം എന്നിവയാൽ സമ്പന്നമാണ്. സെക്കൻഡ്ഹാൻഡ് വിപണിയിൽ വിലയൽപ്പം കൂടുതലാണെങ്കിലും ക്രെറ്റയെ തീർച്ചയായും വിശ്വസിക്കാം.
മഹീന്ദ്ര സ്കോർപിയോ (നിലവിലെ മോഡൽ)
അവതരിപ്പിച്ച് രണ്ട് പതിറ്റാണ്ടായിട്ടും സ്കോർപിയോ ഇപ്പോഴും മഹീന്ദ്രയിയുടെ ജനപ്രിയ വാഹനങ്ങളിൽ ഒന്നാണ്. ഗ്രാമീണ, നഗര വിപണിയിൽ സ്കോർപിയോക്ക് ഇപ്പോഴും ആവശ്യക്കാർ ഏറെയാണ്. 2021 ൽ പുതിയ തലമുറ സ്കോർപിയോ അവതരിപ്പിക്കാൻ മഹീന്ദ്ര പദ്ധതിയിട്ടിട്ടുണ്ട്. ഉപയോഗിച്ച കാർ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാണ് നിലവിലെ മഹീന്ദ്ര സ്കോർപിയോ.
ടൊയോട്ട ഫോർച്യൂണർ (2012-2015)
ടൊയോട്ട ഫോർച്യൂണറിന് ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ആരാധകരുണ്ട്. പുതിയ വാഹനത്തിന് 38-40 ലക്ഷം രൂപക്കടുത്ത് മുടക്കേണ്ടിവരുേമ്പാൾ സെക്കൻഡ്ഹാൻഡ് വിപണിയിൽ വില വളരെ കുറവാണെന്നതാണ് ആകർഷകമായ കാര്യം. 15 ലക്ഷമൊക്കെ കൊടുത്താൽ 2012-2015 കാലയളവിലെ വാഹനം ഗ്യാരേജിലെത്തും. ടൊയോട്ട എന്ന ബ്രാൻഡിെൻറ വിശ്വാസ്യത തന്നെയാണ് ഫോർച്യൂണറിെൻറ യു.എസ്.പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.