വാഹനങ്ങളുടെ നിറവും അപകടസാധ്യതയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടൊ? ധാരാളം പഠനങ്ങൾ നടന്നിട്ടുള്ള മേഖലയാണിത്. സാമാന്യമായി ഇൗ ചോദ്യത്തിന് അതെ എന്നാണ് ഉത്തരം. ചില നിറങ്ങൾ വാഹനങ്ങളുടെ അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്.
പലപ്പോഴും സുരക്ഷയെപറ്റി പറയുേമ്പാൾ നാം പരിഗണിക്കാത്ത കാര്യമാണ് നിറം. നമ്മുടെ മനസിനുപിടിച്ച നിറമാണ് സാധാരണയായി വാഹനങ്ങൾക്ക് തിരഞ്ഞെടുക്കുക. സുരക്ഷക്കായി നാം എയർബാഗ്, സീറ്റ്െബൽറ്റ്, എ.ബി.എസ്, ഇ.ബി.ഡി തുടങ്ങിയവ ഉണ്ടൊ എന്ന് നോക്കുകയാണ് പതിവ്.
സുരക്ഷയെപറ്റി ആശങ്കയുണ്ടെങ്കിൽ ഇനി വാഹനം വാങ്ങാനിറങ്ങുേമ്പാൾ താഴെ പറയുന്ന വിവരങ്ങൾകൂടി മനസിൽവക്കുക. പറഞ്ഞുവരുന്നത് അപകടങ്ങൾെക്കല്ലാം കാരണം വാഹനത്തിെൻറ നിറമാണ് എന്നല്ല, ചില നിറങ്ങൾ അപകട സാധ്യത വർധിപ്പിക്കുന്നുണ്ട് എന്നാണ്.
കറുപ്പ് ഒരു സാധാരണ നിറമല്ല
കറുപ്പ് ഒരു മോശം നിറമല്ല എന്നത് പുതിയ കാലത്തിെൻറ രാഷ്ട്രീയ പ്രസ്താവനയാണ്. അത് ശരിയുമാണ്. എന്നാൽ വാഹനങ്ങളെ സംബന്ധിച്ച് തെരഞ്ഞെടുക്കാവുന്നതിൽ ഏറ്റവും സാഹസികമായ നിറം കറുപ്പാണ്.
മറ്റേതൊരു നിറത്തിലുള്ള വാഹനങ്ങളേക്കാളും ഉയർന്ന അപകട നിരക്ക് കറുത്തവയിലാണെന്ന് ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഗവേഷണ ഫലങ്ങളിൽ ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും എല്ലാവരും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ് കറുപ്പ് കുറച്ച് അപകടകരമാണെന്നുള്ളത്.
ചില പഠനങ്ങളിൽ 47 ശതമാനം അപകട നിരക്ക് വർധന കറുപ്പിൽ കണ്ടെത്തിയപ്പോൾ ചിലതിൽ 12 ശതമാനമാണ് റിപ്പോർട്ട് ചെയ്തത്. കറുപ്പിെൻറ വെളിച്ചം ആഗിരണം ചെയ്യുന്ന സ്വഭാവം തന്നെയാണ് അവയെ പ്രശ്നകാരിയാക്കുന്നത്. മങ്ങിയ വെളിച്ചത്തിൽ കാണാൻ പ്രയാസകരമായ നിറമാണ് കറുപ്പ്. ഇത് വാഹനങ്ങളിലെത്തുേമ്പാൾ കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
ചാര നിറം അത്ര സുരക്ഷിതമല്ല
പക്വതയുള്ളവരുടെ ഇഷ്ട നിറങ്ങളാണ് ചാര നിറവും സിൽവർ എന്ന വിളിക്കുന്ന വെള്ളിനിറവും. മറ്റുള്ളവയെ അപേക്ഷിച്ച് ഇൗ നിറമുള്ള വാഹനങ്ങൾക്ക് 10 മുതൽ 12 ശതമാനംവരെ അപകട സാധ്യത കൂടുതലാണ്. ഇതിൽതന്നെ ചാര നിറമാണ് കൂടുതൽ അപകടകാരി. പരിസരവുമായി കൂടുതൽ ഇഴുകിച്ചേരുന്നതാണ് ഇവയെ കൂടുതൽ അപായസാധ്യതയുള്ളതാക്കുന്നത്.
നീല, ചുവപ്പ്, പച്ച
അപകട സാധ്യതയിൽ അടുത്ത സ്ഥാനങ്ങളിൽ വരുന്നത് നീല, ചുവപ്പ്, പച്ച എന്നിവയാണ്. നീലക്കും ചുവപ്പിനും ഏഴ് ശതമാനവും പച്ചക്ക് അഞ്ച് ശതമാനവും പ്രശ്ന സാധ്യതയുണ്ട്. ഇൗ മൂന്ന് നിറങ്ങളും റോഡ് വക്കിലും വഴിയരികിലും ആകാശത്തുമൊക്കെ സജീവമായുള്ളതാണ്. ഇൗയൊരു പ്രത്യേകതയാണ് പ്രശ്നകാരണമാകുന്നത്. പ്രകൃതിയുടെ നിറം പച്ചയാണ്. ആകാശത്തിന് നീല. ചുറപ്പാകെട്ട വഴിവക്കിലെ ബോർഡുകളിലും ചിഹ്നങ്ങളിലുമൊക്കെ കാണാം. ഇതുമായി താദാത്മ്യം പ്രാപിക്കുന്നത് കുറഞ്ഞ തോതിലെങ്കിലും അപകട സാധ്യത കൂട്ടുന്നുണ്ട്.
സുരക്ഷിത നിറങ്ങൾ
വാഹനങ്ങൾക്ക് സുരക്ഷ നൽകുന്നതിൽ ഏറ്റവും മികവുള്ള നിറം വെള്ളയാണ്. എല്ലാ കാലാവസ്ഥയിലും എല്ലാത്തരം വെളിച്ചങ്ങളിലും വെളുപ്പ് നിറം സുരക്ഷിതമാണ്. പരിസരങ്ങളോട് അത്രയെളുപ്പം താദാത്മ്യം പ്രാപിക്കില്ല എന്നതാണ് വെളളയുടെ മേന്മ. സുരക്ഷാ മികവിൽ രണ്ടാമൻ മഞ്ഞയാണ്. ഏതിരുട്ടിലും എത്ര വെളിച്ചത്തിലും എടുത്തറിയാവുന്ന നിറമാണത്.
വെളുപ്പിനൊപ്പമൊ അതിലും മുകളിലൊ സുരക്ഷിതമാണ് മഞ്ഞയെന്ന് പഠനങ്ങൾ കാണിക്കുന്നു. ഇനിയുള്ളത് ഒാറഞ്ചും സ്വർണ്ണ നിറവുമാണ്. ഒാറഞ്ച് നിറം വാഹനങ്ങളിൽ അപൂർവ്വമായെങ്കിലും കാണാമെങ്കിലും സ്വർണ്ണ നിറം ന്യൂനാൽ ന്യൂനപക്ഷമാണ്. വിദേശങ്ങളിൽ മോഡിഫൈ ചെയ്യുന്ന വാഹനങ്ങളിൽ സ്വർണ്ണ നിറം പൂശാറുണ്ട്. ഒാറഞ്ച് അത്ര ജനപ്രിയമല്ല. എങ്കിലും സുരക്ഷ പരിഗണിക്കുന്നവർ മുൻഗണന കൊടുക്കേണ്ട വാഹനം ഒാറഞ്ചാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.