Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇൗ നിറമുള്ള വാഹനങ്ങളെ സൂക്ഷിക്കുക;  വഴിയിൽ അപകടം പതിയിരിക്കുന്നുണ്ട്​
cancel
Homechevron_rightHot Wheelschevron_rightAuto tipschevron_rightഇൗ നിറമുള്ള വാഹനങ്ങളെ...

ഇൗ നിറമുള്ള വാഹനങ്ങളെ സൂക്ഷിക്കുക; വഴിയിൽ അപകടം പതിയിരിക്കുന്നുണ്ട്​

text_fields
bookmark_border

വാഹനങ്ങളുടെ നിറവും അപകടസാധ്യതയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടൊ? ധാരാളം പഠനങ്ങൾ നടന്നിട്ടുള്ള മേഖലയാണിത്​. സാമാന്യമായി ഇൗ ചോദ്യത്തിന്​ അതെ എന്നാണ്​ ഉത്തരം. ചില നിറങ്ങൾ വാഹനങ്ങളുടെ അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്​.

പലപ്പോഴും സുരക്ഷയെപറ്റി പറയു​േമ്പാൾ നാം പരിഗണിക്കാത്ത കാര്യമാണ്​ നിറം. നമ്മുടെ മനസിനുപിടിച്ച നിറമാണ്​ സാധാരണയായി വാഹനങ്ങൾക്ക്​ തിരഞ്ഞെടുക്കുക. സുരക്ഷക്കായി നാം എയർബാഗ്,​ സീറ്റ്​​െബൽറ്റ്,​ എ.ബി.എസ്​, ഇ.ബി.ഡി തുടങ്ങിയവ​ ഉ​ണ്ടൊ എന്ന്​ നോക്കുകയാണ്​ പതിവ്​.

സുരക്ഷയെപറ്റി ആശങ്കയുണ്ടെങ്കിൽ ഇനി വാഹനം വാങ്ങാനിറങ്ങു​േമ്പാൾ താഴെ പറയുന്ന വിവരങ്ങൾകൂടി മനസിൽവക്കുക. പറഞ്ഞുവരുന്നത്​ അപകടങ്ങൾ​െക്കല്ലാം കാരണം വാഹനത്തി​െൻറ നിറമാണ്​ എന്നല്ല, ചില നിറങ്ങൾ അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്​ എന്നാണ്​.


കറുപ്പ്​ ഒരു സാധാരണ നിറമല്ല

കറുപ്പ്​ ഒരു മോശം നിറമല്ല എന്നത്​ പുതിയ കാലത്തി​െൻറ രാഷ്​ട്രീയ പ്രസ്​താവനയാണ്​. അത്​ ശരിയുമാണ്​. എന്നാൽ വാഹനങ്ങളെ സംബന്ധിച്ച്​ തെരഞ്ഞെടുക്കാവുന്നതിൽ ഏറ്റവും സാഹസികമായ നിറം കറുപ്പാണ്​.

മറ്റേതൊരു നിറത്തിലുള്ള വാഹനങ്ങളേക്കാളും ഉയർന്ന അപകട നിരക്ക് കറുത്തവയിലാണെന്ന് ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്​. ഗവേഷണ ഫലങ്ങളിൽ ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും എല്ലാവരും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ്​ കറുപ്പ്​ കുറച്ച്​ അപകടകരമാണെന്നുള്ളത്​.


ചില പഠനങ്ങളിൽ 47 ശതമാനം അപകട നിരക്ക്​ വർധന കറുപ്പിൽ കണ്ടെത്തിയപ്പോൾ ചിലതിൽ 12 ശതമാനമാണ്​ റിപ്പോർട്ട്​ ചെയ്​തത്​. കറുപ്പി​െൻറ വെളിച്ചം ആഗിരണം ചെയ്യുന്ന സ്വഭാവം തന്നെയാണ്​ അവയെ പ്രശ്​നകാരിയാക്കുന്നത്​. മങ്ങിയ വെളിച്ചത്തിൽ കാണാൻ പ്രയാസകരമായ നിറമാണ്​ കറുപ്പ്​. ഇത്​ വാഹനങ്ങളിലെത്തു​േമ്പാൾ കൂടുതൽ ബുദ്ധിമുട്ട്​ സൃഷ്​ടിക്കുന്നു.

ചാര നിറം അത്ര സുരക്ഷിതമല്ല

പക്വതയുള്ളവരുടെ ഇഷ്​ട നിറങ്ങളാണ്​ ചാര നിറവും സിൽവർ എന്ന വിളിക്കുന്ന വെള്ളിനിറവും. മറ്റുള്ളവയെ അപേക്ഷിച്ച്​ ഇൗ നിറമുള്ള വാഹനങ്ങൾക്ക്​ 10 മുതൽ 12 ശതമാനംവരെ അപകട സാധ്യത കൂടുതലാണ്​. ഇതിൽതന്നെ ചാര നിറമാണ്​ കൂടുതൽ അപകടകാരി. പരിസരവുമായി കൂടുതൽ ഇഴുകിച്ചേരുന്നതാണ്​ ഇവയെ കൂടുതൽ അപായസാധ്യതയുള്ളതാക്കുന്നത്​.


നീല, ചുവപ്പ്​, പച്ച

അപകട സാധ്യതയിൽ അടുത്ത സ്​ഥാനങ്ങളിൽ വരുന്നത്​ നീല, ചുവപ്പ്​, പച്ച എന്നിവയാണ്​. നീലക്കും ചുവപ്പിനും ഏഴ്​ ശതമാനവും പച്ചക്ക്​ അഞ്ച്​ ശതമാനവും പ്രശ്​ന സാധ്യതയുണ്ട്​. ഇൗ മൂന്ന്​ നിറങ്ങളും റോഡ്​ വക്കിലും വഴിയരികിലും ആകാശത്തുമൊക്കെ സജീവമായുള്ളതാണ്​. ഇൗയൊരു പ്രത്യേകതയാണ്​ പ്രശ്​നകാരണമാകുന്നത്​. പ്രകൃതിയുടെ നിറം പച്ചയാണ്​. ആകാശത്തിന്​ നീല. ചുറപ്പാക​െട്ട വഴിവക്കിലെ ബോർഡുകളിലും ചിഹ്​നങ്ങളിലുമൊക്കെ കാണാം. ഇതുമായി താദാത്മ്യം പ്രാപിക്കുന്നത്​ കുറഞ്ഞ തോതിലെങ്കിലും അപകട സാധ്യത കൂട്ടുന്നുണ്ട്​.


സുരക്ഷിത നിറങ്ങൾ

വാഹനങ്ങൾക്ക്​ സുരക്ഷ നൽകുന്നതിൽ ഏറ്റവും മികവുള്ള നിറം വെള്ളയാണ്​. എല്ലാ കാലാവസ്​ഥയിലും എല്ലാത്തരം വെളിച്ചങ്ങളിലും വെളുപ്പ്​ നിറം സുരക്ഷിതമാണ്​. പരിസരങ്ങളോട്​ അത്രയെളുപ്പം താദാത്മ്യം പ്രാപിക്കില്ല എന്നതാണ്​ വെളളയുടെ മേന്മ. സുരക്ഷാ മികവിൽ രണ്ടാമൻ​ മഞ്ഞയാണ്​. ഏതിരുട്ടിലും എത്ര വെളിച്ചത്തിലും എടുത്തറിയാവുന്ന നിറമാണത്​.

വെളുപ്പിനൊപ്പമൊ അതിലും മുകളിലൊ സുരക്ഷിതമാണ്​ മഞ്ഞയെന്ന്​ പഠനങ്ങൾ കാണിക്കുന്നു. ഇനിയുള്ളത്​ ഒാറഞ്ചും സ്വർണ്ണ നിറവുമാണ്​. ഒാറഞ്ച്​ നിറം വാഹനങ്ങളിൽ അപൂർവ്വമായെങ്കിലും കാണാമെങ്കിലും സ്വർണ്ണ നിറം ന്യൂനാൽ ന്യൂനപക്ഷമാണ്​. വിദേശങ്ങളിൽ മോഡിഫൈ ചെയ്യുന്ന വാഹനങ്ങളിൽ സ്വർണ്ണ നിറം പൂശാറുണ്ട്​. ഒാറഞ്ച്​ അത്ര ജനപ്രിയമല്ല. എങ്കിലും സുരക്ഷ പരിഗണിക്കുന്നവർ മുൻഗണന കൊടുക്കേണ്ട വാഹനം ​ഒാറഞ്ചാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilecar colour and accidentsauto tip
Next Story