ബി.എസ്​ സിക്​സ്​ അപ്പാഷെക്ക്​ വില കൂടും

ടി.വി.എസി​െൻറ ജനപ്രിയ മോഡലായ അപ്പാഷെ ആർ.ടി.ആർ 160 വിലയിൽ നേരിയ വർധന​.​ അപ്പാഷെയുടെ രണ്ട്​ വേരിയൻറുകൾക്കും 1050 രൂപയാണ്​ വർധിച്ചത്​. ഡ്രം ബ്രേക്കുള്ള കുറഞ്ഞ മോഡലിന്​ ഇനിമുതൽ 104,000 രൂപ മുടക്കണം.

നേരത്തെ ഇത്​ 102,950 ആയിരുന്നു. ഡിസ്​ക്​ ബ്രേക്കുള്ള മോഡലിന്​ 106,000ന്​ പകരം 107,050 രൂപ നൽകണം. കഴിഞ്ഞ മേയിൽ 2000 രൂപ വർധിപ്പിച്ചതിന്​ ശേഷമുള്ള വിലക്കയറ്റമാണ്​ ഇപ്പോഴത്തേത്​.


159.7 സി.സി സിംഗിൾ സിലിണ്ടർ നാല്​ വാൽവ്​ എഞ്ചിനാണ്​ അപ്പാഷെയിലുള്ളത്​. അഞ്ച്​ സ്​പീഡ്​ ഗിയർബോക്​സാണ്​. 8250 ആർ.പി.എമ്മിൽ 15.8 ബി.എച്ച്​.പി കരുത്തും 7250 ആർ.പി.എമ്മിൽ 14.12 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന എഞ്ചിനാണ്​ നൽകിയിരിക്കുന്നത്​. മുന്നിൽ ടെലിസ്​കോപിക്​ ഫോർക്​, പിന്നിൽ മോണോകോക്ക്​ സസ്​പെൻഷനുമാണ്​ നൽകിയിരിക്കുന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.