ഐ.പി.എല്‍ പങ്കാളിയായി ടാറ്റാ സഫാരിയും

മുംബൈ: ബി.സി.സി.ഐയുമായുള്ള പങ്കാളിത്തം നാലാം വര്‍ഷവും തുടർന്ന്​ ടാറ്റ മോ​​ട്ടോഴ്​സ്​. ടാറ്റയുടെ എസ്.യു.വിയായ സഫാരി 2021 ഐ.പി.എല്ലിന്‍റെ ഔദ്യോഗിക പങ്കാളികളായിരിക്കും. ഏപ്രില്‍ ഒമ്പതിന് ചെന്നൈയില്‍ ആരംഭിക്കുന്ന ഐപിഎല്‍ ഡല്‍ഹി, മുംബൈ, ബംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളിലും ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്ന അഹമ്മദാബാദിലുമായി ആറ് വേദികളിലായാണ് സംഘടിപ്പിക്കുന്നത്.


ഔദ്യോഗിക പങ്കാളികള്‍ എന്ന നിലയില്‍ ഐപിഎല്ലിന്‍റെ ആറ് വേദികളിലും ടാറ്റാ മോട്ടോഴ്സ് പുതിയ സഫാരിയുടെ പ്രദര്‍ശനം സംഘടിപ്പിക്കും. ഓരോ മത്സരത്തിലും ഏറ്റവുമധികം സ്ട്രൈക്ക് റേറ്റ് നേടുന്ന കളിക്കാരന് നല്‍കുന്ന സൂപ്പര്‍ സ്ട്രൈക്കര്‍ ട്രോഫിയും ഒരു ലക്ഷം രൂപ സമ്മാനത്തുകയും ഈ വര്‍ഷവും നല്‍കും. ലാന്‍ഡ് റോവറിന്‍റെ ഡി8 പ്ലാറ്റ്‌ഫോമില്‍ നിന്ന് വികസിപ്പിച്ചെടുത്ത വാസ്തുവിദ്യയായ ഒമേഗാ ആര്‍ക്കിന്‍റെ ഇംപാക്റ്റ് 2.0 ഡിസൈന്‍ ഭാഷ സംയോജിപ്പിച്ചാണ് സഫാരി നിർമിച്ചിരിക്കുന്നത്.

14.69 ലക്ഷമാണ്​ ഏറ്റവും കുറഞ്ഞ വകഭേദത്തിന്‍റെ വില​. ​ആറ്​, ഏഴ്​ സീറ്റുകളിൽ വാഹനം ലഭ്യമാണ്​. നഗര യാത്രകൾക്കും ഹൈവേ ക്രൂസിങ്ങിനും അൽപ്പം ഓഫ്​റോഡിങ്ങിനുമൊക്കെ ഇണങ്ങുന്ന രീതിയിലാണ്​ വാഹനം തയ്യാറാക്കിയിരിക്കുന്നത്​. ഹാരിയറിലേതുപോലെ 170 എച്ച്പിയും 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ക്രയോടെക് ടർബോ-ഡീസൽ എഞ്ചിനാണ്​ സഫാരിക്ക്​ കരുത്തുപകരുന്നത്​.ഗിയർ‌ബോക്സ് ഓപ്ഷനുകളും ഹാരിയറിന് സമാനമാണ്. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺ‌വെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്​സുകൾ സഫാരിയിലുണ്ട്​.


2741 എം.എം വീൽ ബേസ്, ഓയിസ്റ്റർ വൈറ്റ് ഇൻറീരിയർ അതോടൊപ്പമുള്ള ആഷ് വുഡ് ഫിനിഷ് ഡാഷ് ബോർഡ്, പനോരമിക് സൺ റൂഫ്, 8.8 ഇഞ്ച് ഫ്ലോട്ടിങ് ഐലൻറ് ഇൻഫോടെയ്മെൻറ് സിസ്റ്റം എന്നിവ വാഹനത്തിന്‍റെ മുഖ്യ സവിശേഷതകളാണ്. സുരക്ഷക്കും സഫാരിയിൽ​ വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്​. ഡിസ്ക് ബ്രേക്സ്, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, 14 ഫംഗ്​ഷണൽ സാധ്യതകളോടെ ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം എന്നിവ ലഭ്യമാക്കിയിരിക്കുന്നു.


റോയൽ ബ്ലൂവിനൊപ്പം ഡേടോണ ഗ്രേ, ട്രോപ്പിക്കല്‍ മിസ്റ്റ്‌ ഓർകസ് വൈറ്റ് നിറങ്ങളിലും വാഹനം ലഭ്യമാണ്. ബ്ലാക് ടിൻറഡ് ചാർക്കോൾ ഗ്രേ മെഷീൻഡ് അലോയ്, പിയാനോ ബ്ലാക് ഗ്രിൽ, റൂഫ് റെയിൽ, ബോണറ്റിൽ സഫാരി മസ്കോട്ട്, ഗ്രാബ് ഹാൻറിലുകൾ, പിയാനോ ബ്ലാക് സ്റ്റീറിങ് വീൽ തുടങ്ങിയ പ്രത്യേകതകളും ഉണ്ട്​. പുതിയ സഫാരി ഒമ്പത് വേരിയന്‍റുകളിൽ ലഭ്യമാകും. എക്സ് ഇയിൽ തുടങ്ങി എക്സ് ഇസെഡ് എ പ്ലസ്​ വരെയാണ് വിവിധ വേരിയൻറുകൾ വരുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.