മാരുതിയുടെ ഉടുപ്പിട്ട ടൊയോട്ട, അർബൻ ക്രൂയ്​സർ സെപ്​തംബറിൽ

സുസുക്കിയും ടൊയൊട്ടയും തമ്മിലുള്ള സഹകരണം ആരംഭിച്ചത്​ കുറച്ചുനാളുകൾക്ക്​ മുമ്പാണ്​. ഒരേ വാഹനങ്ങളെ പേരുമാറ്റി അവതരിപ്പിക്കുന്ന ക്രോസ്​ ബാഡ്​ജിങ്ങാണ്​ ഇൗ ജാപ്പനീസ്​ വമ്പന്മാർ പയറ്റുന്നത്​.

സുസുക്കി ബലേനൊയെ ടൊയോട്ട ഗ്ലാൻസ​െയന്ന്​ പേരുമാറ്റി ഇറക്കുകയായിരുന്നു ആദ്യം. അടുത്ത ഉൗഴം ബ്രെസ്സയുടേതാണ്​. ടൊയോട്ട അർബൻ ക്രൂയ്​സർ എന്ന പേരിലാണ്​ ബ്രസ്സ വിപണിയിലെത്തുക. ഒാ​േട്ടാകാർ ഇന്ത്യ അർബൻ ക്രൂയ്​സറി​െൻറ ആദ്യ ചിത്രങ്ങളിലൊന്ന്​ പുറത്തുവിട്ടു.

ബലേനയും ഗ്ലാൻസയും തമ്മിൽ രൂപത്തിൽ കാര്യമായ വ്യത്യാസമൊന്നും ഇല്ലായിരുന്നെങ്കിൽ ഇവിടെ അതല്ല സ്​ഥിതി. ബ്രെസ്സയിൽ നിന്ന്​ മാറി​ കുറച്ചൊക്ക സ്വന്തം വ്യക്​തിത്വം അർബൻ ക്രൂയ്​സറിന്​ നൽകാൻ ഇത്തവണ ടൊയോട്ട ശ്രദ്ധിച്ചിട്ടുണ്ട്​. ഫോർച്യൂണറിനോട്​ സാമ്യമുള്ള ഗ്രില്ലുകളും റീ ഡിസൈൻ ചെയ്​ത ബമ്പറുകളുമാണ്​ മുന്നിൽ​.

ഒറ്റ എഞ്ചിൻ ഒാപ്​ഷനിൽ രണ്ടുതരം ഗിയർബോക്​സുകളുമായിട്ടായിരിക്കും വാഹനം വരികയെന്നാണ്​ സൂചന. ഒാഗസ്​റ്റ്​ 22ന്​ ബുക്കിങ്ങ്​ ആരംഭിക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.