ഹീറോ ബൈക്കുകളിൽ പരസ്പരം മത്സരിച്ച് നിൽക്കുന്ന രണ്ടുപേരാണ് എസ്.എസ് എന്നറിയെപ്പടുന്ന സൂപ്പർ സ്പ്ലെൻഡറും സ്പ്ലെൻഡർ െഎ സ്മാർട്ടും. കാലാന്തരത്തിൽ െഎ സ്മാർട്ട് സൂപ്പറിനെ കടത്തിവെട്ടി വിൽപനയിലും ജനപ്രിയതയിലും മുന്നേറി. കുടുംബത്തിലെ കുട്ടികളായതിനാൽ ഹീറോ ആദ്യമൊക്കെ ഇതത്ര കാര്യമാക്കിയില്ല. പിന്നീടാണ് സൂപ്പറിനെക്കൂടി ഉയർത്തിക്കൊണ്ടുവരേണ്ടതിെൻറ ആവശ്യകതയെപ്പറ്റി ആലോചിച്ചത്. ഇതിെൻറ ഫലമാണ് പുതിയ സൂപ്പർ സ്പ്ലെൻഡർ.
എൻജിനിൽ ഉൾെപ്പെട മാറ്റം വരുത്തിയാണ് പുതിയ ബൈക്കിെൻറ വരവ്. കമ്പനി സ്വതന്ത്രമായി വികസിപ്പിച്ചെടുത്ത 124.7സി.സി എൻജിൻ 7500 ആർ.പി.എമ്മിൽ 11.5 എച്ച്.പി കരുത്തും 6000 ആർ.പി.എമ്മിൽ 11എൻ.എം ടോർക്കും ഉൽപാദിപ്പിക്കും. പഴയതിനെക്കാൾ 1.9 എച്ച്.പി കരുത്തും 0.65 എൻ.എം ടോർക്കും കൂടുതലാണ്. ഹീറോയുടെ തന്നെ മറ്റൊരു ബൈക്കായ ഗ്ലാമറിനെപ്പോലെ നാല് സ്പീഡ് ഗിയർബോക്സാണ്. ഇപ്പോഴത്തെ ബൈക്കിന് 124 കിലോഗ്രാമാണ് ഭാരം. പഴയതിനെക്കാൾ മൂന്ന് കിലോ കുറവാണിത്.
രൂപത്തിൽ അൽപം പഴഞ്ചനാണ് സൂപ്പർ സ്പ്ലെൻഡർ. തടിച്ച ശരീരവും പാരമ്പര്യ ഘടകങ്ങളുമാണ് ബൈക്കിന്. സീറ്റ് വീതിയുള്ളതും സുഖപ്രദവുമാണ്. മൂന്നായി തിരിച്ചിരിക്കുന്ന ഇൻസ്ട്രുമെൻറ് ക്ലസ്റ്ററിൽ ഡിജിറ്റൽ സ്പർശങ്ങളൊന്നുമില്ല. അനലോഗ് മീറ്ററുകൾ ആകർഷകവും വ്യക്തവുമാണ്. അഞ്ച് സ്പോക്കുള്ള 18 ഇഞ്ച് കറുത്ത അലോയ് വീലുകളാണ്. ടെയിൽ ലൈറ്റുകൾ എൽ.ഇ.ഡിയാണ്. ചതുരാകൃതിയിലായിരുന്ന സൈഡ് പാനലുകൾക്കും മാറ്റം വരുത്തി.
കാതുകൾക്ക് അലോസരമുണ്ടാക്കാത്ത പതിഞ്ഞ ശബ്ദമാണ് ബൈക്ക് സ്റ്റാർട്ടാക്കിയാൽ. ഗിയർ മാറ്റങ്ങൾ മുഴുവനും താഴേക്കാണ്. ഹോണ്ടയുടെ സി.ബി ഷൈൻ പോലെ അത്ര സ്ഫുടമായ എൻജിനൊന്നുമല്ല സൂപ്പർ സ്പ്ലെൻഡറിേൻറത്. ഒരു ലിറ്റർ പെട്രോളിന് 60 കിലോമീറ്റർ ഇന്ധനക്ഷമതയാണ് പ്രതീക്ഷ. 13 ലിറ്ററാണ് ഇന്ധന ടാങ്കിെൻറ ശേഷി. ഒറ്റത്തവണ ടാങ്ക് നിറച്ചാൽ 800 കിലോമീറ്റർ വെര ഒാടിക്കാം. ഒാപ്ഷനലായിപ്പോലും ഡിസ്ക് ബ്രേക്കുകൾ ഉൾപ്പെടുത്തിയിട്ടില്ല. 130 എം.എം ഡ്രം ബ്രേക്കുകളാണ് നൽകിയിരിക്കുന്നത്.
കോമ്പി ബ്രേക്ക് സിസ്റ്റം പോലെ ആധുനിക സംവിധാനങ്ങളെ പറ്റിയും തൽക്കാലം ആലോചിച്ചിട്ടില്ല. ട്യൂബ്ലെസ് ടയറുകളും സൂപ്പർ സ്പ്ലെൻഡറിലില്ല. ഇൗ മാസമായിരിക്കും വിപണിയിലെത്തുക. നിലവിലെ ബൈക്കിന് 52,468രൂപയാണ് വില. ന്യൂ ഗ്ലാമർ, സി.ബി ഷൈൻ, ഡിസ്കവർ തുടങ്ങിയ ബൈക്കുകളുമായാണ് മത്സരിക്കുക. ഇവരെല്ലാം 50,000നും 60,000നും ഇടയിൽ വിലയുള്ളവരാണ്. പുതിയ ബൈക്കും ഇൗ ശ്രേണിയിലായിരിക്കും വരുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.