2025ന് മുമ്പ് 150 സി.സിയിൽ താഴെയുള്ള ഇരുചക്രവാഹനങ്ങൾ ഇലക്ട്രിക്കാകുന്നു. നീതി ആയോഗ് കഴിഞ്ഞ ദിവസം വിളിച്ച് ച േർത്ത വാഹന നിർമാതാക്കളുടെ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകളുണ്ടായത്. മുചക്ര വാഹനങ്ങൾ 2023ന് മുമ്പും ഇരുചക്ര വാഹനങ്ങൾ 2025ന് മുമ്പും വൈദ്യുതവൽക്കരിക്കാനാണ് കേന്ദ്രസർക്കാറിൻെറ നീക്കം.
ബജാജ് ഓട്ടോ, ടി.വി.എസ് മോട്ടോർ കോർപ്പറേഷൻ, ഹോണ്ട മോട്ടോർസൈക്കിൾ, സിയാം തുടങ്ങിയവരുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ഇലക്ട്രിക് വാഹന നിർമാതാക്കളുടെ മാതൃകയിൽ രാജ്യത്തെ മറ്റ് വാഹന നിർമാതാക്കളും മാറി ചിന്തിക്കണമെന്നാണ് നീതി ആയോഗ് ആവശ്യപ്പെടുന്നത്.
ഇരുചക്ര വാഹനങ്ങളുടെ എൻജിൻ ബി.എസ് 6 നിലവാരത്തിലേക്ക് ഉയർത്താനുള്ള നീക്കങ്ങളാണ് നിലവിൽ വാഹന നിർമാതാക്കൾ നടത്തുന്നത്. ഇതിൻെറ ചുവടുവെപ്പായി ബി.എസ് 6 നിലവാരത്തിലുള്ള ആക്ടീവ ഹോണ്ട പുറത്തിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.