2016ലെ മിലാൻ ഒാേട്ടാഷോയിലാണ് മോണിസ്റ്റർ 797നെ ഡ്യൂക്കാട്ടി അവതരിപ്പിച്ചത്. ലോക വിപണിയിൽ ഡ്യൂക്കാട്ടി ആരാധകരുടെ ഹൃദയം കവർന്ന മോഡലലാണ് ഡ്യൂക്കാട്ടി 797. ഇന്ത്യയിലെത്തുന്ന 797നിൽ എ.ബി.എസ് സ്റ്റാൻഡേർഡായി കമ്പനി നൽകിയിരിക്കുന്നു. എന്നാൽ ട്രാക്ക്ഷൻ കംട്രോൾ സംവിധാനം പുതിയ ബൈക്കിൽ ലഭ്യമല്ല.
നേക്കഡ് ഡിസൈനാണ് ഡ്യൂക്കാറ്റി 797 പിന്തുടരുന്നത്. ഇന്ധനടാങ്ക്, ഹെഡ്ലാമ്പ് യൂണിറ്റ് എന്നിവ മോണിസ്റ്റർ 1200യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. വില കുറക്കുന്നിതിനായി ചില വിദ്യകളും ഡ്യൂക്കാട്ടി പരീക്ഷിക്കുന്നുണ്ട്. സാധാരണയായി പിന്തുടരുന്നതിൽ നിന്ന് വ്യത്യസ്തമായ ഡിസൈനിലാണ് ടെയിൽ ലൈറ്റിെൻറ രൂപകൽപ്പന. മെറ്റാലിക് ഘടകങ്ങൾക്ക് പകരം പ്ലാസ്റ്റിക് ഉപയോഗിച്ചതും വില കുറക്കുന്നത് സഹായകമായി. മോണിസ്റ്റർ 821ൽ ഉള്ള ഷോട്ട്ഗൺ എക്സ്ഹോസ്റ്റ് പകരം സിംഗിൾ എൻഡ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. 803 സി.സി എയർ കൂൾഡ് എൻജിനാണ് ബൈക്കിനെ ചലിപ്പിക്കുന്നത്. 74 ബി.എച്ച്.പി പവറും 69 എൻ.എം ടോർക്കും എൻജിൻ നൽകും. ആറ് സ്പീഡ് ഗിയറിേൻറതാണ് ട്രാൻസ്മിഷൻ. സ്ലിപ്പർ ക്ലച്ച് സംവിധാനം സ്റ്റാൻഡേർഡായി നൽകിയിരിക്കുന്നു.
മൾട്ടിസ്ട്രാഡ 950
മുൻ മോഡലുകളിൽ നിന്ന് വലിയ വ്യത്യാസമൊന്നും വരുത്താതെയാണ് മൾട്ടിസ്ട്രാഡ 950യെ ഡ്യൂകാട്ടി അണിയിച്ചൊരിക്കിയിരിക്കുന്നത്. സീറ്റ്, റിയർ ഗ്രാബ് റെയിൽ, എക്സ്ഹോസ്റ്റ് എന്നിവ മൾട്ടിസ്ട്രാഡ എൻഡ്യൂറോയിൽ നിന്ന് കടംകൊണ്ടിരിക്കുന്നു. റിലാക്സായി റൈഡ് ചെയ്യാവുന്ന പോസിഷനാണ് ബൈക്കിന്. 227 കിലോ ഗ്രാമാണ് ആകെ ഭാരം.
937 സി.സിയുടെ എൻജിനാണ് മൾട്ടിസ്ട്രാഡക്ക് കരുത്ത് പകരുന്നത്. 113 ബി.എച്ച്.പിയാണ് പവർ 96 എൻ.എം ടോർക്കാണ് നൽകുന്നത്. സസ്പെൻഷനുകളും മികച്ചത് തന്നെ. ഡിസ്ക് ബ്രേക്ക്, എ.ബി.എസ് ഉൾപ്പടെയുള്ള സുരക്ഷ സംവിധാനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. അർബൻ, എൻഡൂറോ, ടൂറിങ്, സ്പോർട്ട് എന്നിങ്ങനെ നാല് മോഡുകളിൽ വാഹനമോടിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.