റേസിങ് പ്രേമികളുടെ സ്വപ്നമാണ് ഡ്യൂക്കാട്ടിയെന്ന പേര്. ദൂരവും വേഗവും മറികടക്കാൻ ആഗ്രഹിക്കുന്ന യുവത്വം എക്കാലത്തും ഡ്യൂക്കാട്ടിയെന്ന ബൈക്കിന് പിറകെ പോയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ അത്ര ക്ലച്ച് പിടിക്കാൻ ഡ്യൂക്കാട്ടിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇൗ ദുഷ്പേര് മാറ്റാൻ ലക്ഷ്യമിട്ടാണ് സൂപ്പർ സ്പോർട്ട്, സൂപ്പർ സ്പോർട്ട് എസ് എന്നിങ്ങനെ രണ്ട് മോഡലുകളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്.
ഡ്യൂക്കാട്ടിയുടെ പനിഗലാ സീരിസിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സൂപ്പർ സ്പോർട്ടിെൻറ രൂപകൽപ്പന. ട്വിൻ സിലിണ്ടർ 937 സി.സി എൻജിനുകളാണ് ബൈക്കുകളുടെ ഹൃദയം. 9,000 ആർ.പി.എമ്മിൽ 110 പി.എസ് പവറും 6,500 ആർ.പി.എമ്മിൽ 93 എൻ.എം ടോർക്കും ബൈക്ക് നൽകും. മൂന്ന് റൈഡിങ് മോഡുകളിൽ ബൈക്കോടിക്കാം. നഗരയാത്രകൾക്കായി 70 ബി.എച്ച്.പി പവർ മാത്രം പുറത്തെടുക്കുന്ന സിറ്റി ഡ്രൈവിങ് മോഡ് ഉണ്ട്.
എ.ബി.എസ്, ഡി.ടി.എസ്, റൈഡ്-ബൈ-വൈർ സംവിധാനം എന്നിവയെല്ലാം ബൈക്കിൽ ഡ്യൂക്കാട്ടി ഉൾപ്പെടുത്തിയിട്ടുണ്ട്. പൂർണമായും അഡ്ജസ്റ്റ് ചെയ്യാവുന്ന ഒാലിൻസ് സസ്പെൻഷൻ, ഡ്യൂക്കാട്ടി ക്യുക്ക് ഗിയർ ഷിഫ്റ്റ് തുടങ്ങിയവയെല്ലാമാണ് സൂപ്പർ സ്പോർട്ടിൽ നിന്നും എസിനെ വ്യത്യസ്തമാക്കുന്നത്. ഫീച്ചറുകളെല്ലാം തൃപ്തിപ്പെടുത്തുമെങ്കിലും വിലയുടെ കാര്യത്തിലായിരിക്കും ഇന്ത്യൻ യുവത്വത്തിന് വിയോജിപ്പുണ്ടാകുക. 12.08 ലക്ഷം മുതൽ 13.39 ലക്ഷം വരെയാണ് ബൈക്കിെൻറ ഷോറും വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.