ബജാജ്​ ചേതക്​ തിരിച്ചെത്തുന്നു പ്രീമിയം സ്​കൂട്ടറായി

മുംബൈ: വാഹന വിപണിയിൽ ഇത്​ പഴയ വാഹനങ്ങളുടെ തിരിച്ചുവരവി​െൻറ കാലമാണ്​. ഹ്യൂണ്ടായ്​ അവരുടെ ജനപ്രിയ ​മോഡൽ സാൻ​ട്രോ നേരത്തെ വിപണിയിലെത്തിക്കുന്നതി​െൻറ വാർത്തകൾ പുറത്ത്​ വന്നിരുന്നു. ഹ്യൂണ്ടായിക്ക്​ പിന്നാലെ പ്രമുഖ ഇരു ചക്ര വാഹനനിർമ്മാതക്കളായ ബജാജ്​ തങ്ങളുടെ പഴയ പുലി ചേതകി​െന തിരിച്ചെത്തിക്കാനൊരുങ്ങുകയാണ്​ . പ്രീമിയം സ്​കൂട്ടറായാണ്​ ചേതകി​െൻറ രണ്ടാം വരവ്​.

ബൈക്കുകൾ അര​ങ്ങ്​ വാണതോടെയാണ്​  ചേതകി​ന്​ വിപണിയിൽ നിന്ന്​ പിൻവാങ്ങേണ്ടി വന്നത്​.  എന്നാൽ ഹോണ്ട ആക്​ടിവ വിപണിയിൽ വീണ്ടും സ്​കൂട്ടറുകളുടെ വസന്തകാലം തീർത്തു. ഇതോടു കൂടി നിരവധി കമ്പനികൾ സ്​കൂട്ടറുകളുമായി കളത്തിലിറങ്ങി. ഇവരുടെ ചുവട്​ പിടിച്ചാണ്​ ബജാജും പുതിയ ചേതകി​െന വിപണിയിലെത്തിക്കുന്നത്​. പ്രീമയം സ്​കൂട്ടറി​െൻറ രൂപഭാവങ്ങളായിരിക്കും ചേതക്​ പിന്തുടരുക. പിയാജിയോ വെസ്​പയെ അവതരിപ്പിച്ചതു പോലെയാകും ബജാജും പുതിയ ചേതകി​നെ അവതരിപ്പിക്കുക. ഫോർസ്​ട്രോക്​ സിംഗിൾ സിലിണ്ടർ എയർകൂൾഡ്​ എഞ്ചിനായിരിക്കും ചേതകി​െൻറ ഹ​ൃദയം. 125ccക്കും 150ccക്കും ഇടയലുള്ള എഞ്ചിനാവും ബജാജ്​ വാഹനത്തിലുപയോഗിക്കുക.

ഇന്ന്​ നിലവിലുള്ള ബൈക്കുകളെ പിന്തള്ളി ഹോണ്ട ആക്​ടീവ എന്ന സ്​കൂട്ടറിന്​ വിപണിയിൽ ഒന്നാമതെത്താമെങ്കിൽ സ്​കൂട്ടർ വിപണിയിൽ തങ്ങൾക്കും ഒരു പങ്ക്​ വഹിക്കാൻ കഴിയുമെന്ന ചിന്തയിൽ നിന്നാണ്​ മുൻ നിര ഇരുചക്ര വാഹനനിർമ്മാതാക്കളെല്ലാം സ്​കൂട്ടറുകളുമായി രംഗപ്രവേശനം ചെയ്​തത്​. ബജാജും ആ വഴി തന്നെയാണ്​ ചിന്തിക്കുന്നതെന്ന്​ വ്യക്​തം. എന്തായാലും ബജാജ്​ ചേതക്​ കൂടി രംഗത്തെത്തുന്നതോടെ ഇന്ത്യൻ ഇരു ചക്ര വാഹനവിപണിയിലെ മത്സരം കടുക്കുമെന്നുറപ്പ്​.

 

Tags:    
News Summary - Elite: Bajaj to relaunch Chetak Scooter in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.