500 സി.സി സെഗ്മെൻറിൽ ബൈക്ക് പുറത്തിറക്കാനൊരുങ്ങി കെ.ടി.എം. കമ്പനി സി.ഇ.ഒ സ്റ്റീഫൻ പിയററാണ് പുതിയ ബൈക്കിനെ കുറിച്ചുള്ള സൂചന നൽകിയത്. 500 സി.സിയിൽ ട്വിൻ സിലിണ്ടിറുമായാണ് ബൈക്ക് വിപണിയിലെത്തുന്നത്. 500 മുതൽ 800 സി.സി സെഗ്മെൻറിൽ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനാണ് കെ.ടി.എം പുതിയ ബൈക്ക് പുറത്തിറക്കുന്നത്.
നിലവിൽ 125, 200, 250,390 സി.സി ബൈക്കുകൾ കെ.ടി.എം പുറത്തിറക്കുന്നുണ്ട്. ഇൗ നിരയിലേക്കാവും 500 സി.സിയുടെ ബൈക്കും എത്തുക. ട്രല്ലിസ് ഫ്രേം, WP സസ്പെൻഷൻ സിസ്റ്റം, അലോയ് വീലുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെേൻറഷൻ ക്ലസ്റ്റർ, സ്റ്റാൻഡേർഡ് എ.ബി.എസ്. എഡ്ജി സ്റ്റൈലിങ്, എന്നിവയെല്ലാമാണ് ബൈക്കിെൻറ പ്രധാന പ്രത്യേകതകൾ.
85 എച്ച്.പിയാണ് 500 സി.സി എൻജിനിൽ നിന്ന് ലഭിക്കാവുന്ന പരമാവധി കരുത്ത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചിെൻറ സാന്നിധ്യവും ബൈക്കിലുണ്ടാവും. ആറ് സ്പീഡ് ഗിയറാണ് ട്രാൻസ്മിഷൻ. മൂന്ന് ലക്ഷത്തിന് മുകളിലായിരിക്കും ഡ്യൂക്കിെൻറ പുതിയ മോഡലിെൻറ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.