കെ.ടി.എമ്മിൻെറ 790 അഡ്വഞ്ചർ അടുത്ത വർഷം ഇന്ത്യൻ വിപണിയിലെത്തും. കെ.ടി.എമ്മിൻെറ 790 ഡ്യൂക്കുമായി സാമ്യമുള്ള മോഡലാണ് 790 അഡ്വഞ്ചറും. പക്ഷേ 790 അഡ്വഞ്ചറിനെ വീട്ടിലെത്തിക്കണമെങ്കിൽ പണം കൂടുതൽ മുടക്കേണ്ടി വരും.
ബൈക്കിൻെറ 799 സി.സി എൻജിനിൽ നിന്ന് 94 എച്ച്.പി കരുത്തും 88 എൻ.എം ടോർക്കും ലഭിക്കും. 21 ഇഞ്ച് ഫ്രണ്ട് വീലാണ് മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 48 എം.എം എക്പ്ലോററർ ഫ്രണ്ട് ഫോർക്കും വലുപ്പമേറിയ 240 എം.എം സസ്പെൻഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻവശത്ത് 43 എം.എം യു.എസ്.ഡി ഫോർക്കും നൽകിയിട്ടുണ്ട്.
320 എം.എം ഡിസ്ക് ബ്രേക്കും മുന്നിലും 260 എം.എം ഡിസ്ക് ബ്രേക്കും പിന്നിലും ഉൾപ്പെടുത്തിയിരിക്കുന്നു. 20 ലിറ്ററാണ് ഇന്ധനടാങ്കിൻെറ ശേഷി. 189 കിലോ ഗ്രാമാണ് ആകെ ഭാരം. 233 എം.എം ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. ഏകദേശം 10.5 ലക്ഷമായിരിക്കും മോഡലിൻെറ ഇന്ത്യയിലെ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.