എൻട്രി ലെവൽ സ്പോർട്സ് ബൈക്ക് സെഗ്മെൻറിൽ സാന്നിധ്യം വർധിപ്പിക്കുന്നതിൻെറ ഭാഗമായി ഡ്യൂക്ക് ആർ.സി 125നെ കെ.ടി.എം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നു. അന്താരാഷ്ട്ര വിപണിയിലുള്ള മോഡലുമായി കാര്യമായ വ്യത്യാസമൊന്നും ഇന്ത്യയിലെത്തുന്ന ആർ.സി 125ന് ഉണ്ടാവില്ല. ജൂൺ മൂന്നാം വാരത്തോടെ അവതരിപ്പിക്കുന്ന ബൈക്കിൻെറ വിതരണം ജൂലൈയിലായിരിക്കും ആരംഭിക്കുക.
ബൈക്ക് പരീക്ഷണയോട്ടം നടത്തുന്നതിൻെറ ചിത്രങ്ങൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഡ്യുക്കിൻെറ 124.7 സി.സി എൻജിനാണ് പുതിയ മോഡലിന് കരുത്ത് പകരുന്നത്. 14.5 എച്ച്.പി കരുത്തും 12 എൻ.എം ടോർക്കും പുതിയ എൻജിൻ നൽകും. സുരക്ഷക്കായി ഡ്യുവൽ ചാനൽ എ.ബി.എസ് ഉൾപ്പെടുത്തും.
ഏകദേശം 1.45 ലക്ഷം മുതൽ 1.5 ലക്ഷം വരെയായിരിക്കും ഡ്യുക്ക് ആർ.സി 125ൻെറ വില. 1.39 ലക്ഷം രൂപ വിലയുള്ള യമഹയുടെ ആർ വൺ15യുമായിട്ടായിരുക്കും ഡ്യൂക്കിൻെറ പ്രധാനപോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.