12 ലക്ഷം രൂപയുടെ സ്​കൂട്ടറുമായി പിയാജിയോ

മുംബൈ: ഇന്ത്യയിലെ ഏറ്റവും വില കൂടിയ സ്​കൂട്ടർ വെസ്​പ 946 എംപോറിയോ അറമാനി പിയാജിയോ വിപണിയിലവതരിപ്പിച്ചു. ഏകദേശം 12 ലക്ഷം രൂപയായിരിക്കും സ്​കൂട്ടറി​െൻറ ഷോറും വില. ജിയോർജിയോ അറമാനിയുടെ 40 വാർഷികത്തി​െൻറയും പിയാജിയോ ഗ്രൂപ്പി​െൻറ 130ാം വാർഷികത്തി​െൻറയും ഭാഗമായാണ്​  പുതിയ സ്​കൂട്ടർ വിപണിയിലെത്തിച്ചിരിക്കുന്നത്​. പൂർണ്ണമായും നിർമ്മിച്ച്​ ഇറക്കുമതി ചെയ്യുന്ന സ്​കൂട്ടറാണ്​ അറമാനി ഇതാണ്​  സ്​കൂട്ടറി​െൻറ വില ഇത്രത്തോളം വർധിക്കാൻ കാരണം.

1946ലെ പിയാജിയോ സ്​കൂട്ടറി​ൽ നിന്നാണ്​ പുതിയ സ്​കുട്ടർ ഡിസൈൻ ചെയ്യുന്നത്​. മോണോകോക്​ ​െഫ്രയിമാണ്​ സ്​കൂട്ടറിനുള്ളത്​. സ്​കൂട്ടറി​െൻറ ഹാൻഡിൽബാർ, സൈഡ്​പാനൽ, ഫ്രണ്ട്​ മഡ്​ഗാർഡ്​ എന്നിവയെല്ലാം നിർമ്മിച്ചിരിക്കുന്നത്​ അലുമിനിയത്തിലാണ്​. മാറ്റ്​ ബ്ലാക്ക്​ ഫിനിഷിങ്​ വാഹനത്തിന്​ കൂടുതൽ പ്രീമിയം ലുക്ക്​ നൽകുന്നുണ്ട്​.

125cc ഫോർ സ്​ട്രോക്ക്​ സിംഗിൾ സിലിൻഡർ എഞ്ചിനാണ്​ സ്​കൂട്ടറിനുള്ളത്​. 11.7bhp പവറും , 10.3nm ടോർക്കമാണ്​ ഇൗ എഞ്ചിൻ നൽകുക. ഒാ​േട്ടാമാറ്റിക്​ ട്രാൻസ്​മിഷനാണ്​ സ്​കൂട്ടറിനുണ്ടാവുക.

 

Tags:    
News Summary - Piaggio's Rs 12 lakh scooter: Vespa 946 Emporio Armani launches in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.