മുംബൈ: ഇന്ത്യൻ യുവത നെഞ്ചേറ്റിയ വാഹനമാണ് റോയൽ എൻഫീൽഡ്. റോയൽ എൻഫീൽഡ് കടന്നു ചെല്ലാത്ത സ്ഥലങ്ങൾ ഇന്ത്യയിൽ കുറവായിരിക്കും. റോഡിലും ഒാഫ് റോഡിലുമെല്ലാം എൻഫീൽഡ് ഒാടിക്കുേമ്പാൾ കിട്ടുന്ന ആത്മവിശ്വാസം മറ്റൊരു ബൈക്കിനും പകർന്നു നൽകാൻ സാധിക്കില്ല. ഇപ്പോൾ സുരക്ഷയിലും വിട്ടുവീഴ്ച ഇല്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് റോയൽ എൻഫീൽഡ്. കമ്പനിയുടെ ക്ലാസിക് 500, ഹിമാലയൻ എന്നീ മോഡലുകൾക്ക് എ.ബി.എസിെൻറ അധിക സുരക്ഷ കൂടി നൽകിയിരിക്കുന്നു കമ്പനി.
എൻഫീൽഡ് ക്ലാസികിൽ 500 യൂറോ 4 സുരക്ഷതത്വം പാലിക്കുന്നതിെൻറ ഭാഗമായാണ് എ.ബി.എസ്. അധിക സുരക്ഷ നൽകിയിരിക്കുന്നത്. എന്നാൽ ക്ലാസിക് മോഡലിെൻറ എഞ്ചിനിൽ കമ്പനി മാറ്റങ്ങളൊന്നും വരുത്തില്ലെന്നാണ് സൂചന. ഇന്ധനക്ഷമത വർധിപ്പിക്കുന്നതിനായുള്ള മാറ്റങ്ങൾ ചിലപ്പോൾ വാഹനത്തിൽ കമ്പനി വരുത്താൻ സാധ്യതയുണ്ട്. ഇൗ വർഷം മാർച്ചിൽ പുതിയ എൻഫീൽഡ് ഇന്ത്യൻ വിപണയിലെത്തുമെന്നാണ് സൂചന.
ഹിമലയനിലും എ.ബി.എസ് സംവിധാനം കമ്പനി കൂട്ടിച്ചേർക്കുമെന്നാണ് അറിയുന്നത്. ക്ലാസിക് 500ന് ഡിസ്ക് ബ്രേക്കുകളും നൽകിയിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തിലും തങ്ങൾ വിട്ടു വീഴ്ചക്കില്ലെന്ന നിലപാടാണ് എൻഫീൽഡ് ഇതിലൂടെ പ്രഖ്യാപിക്കുന്നത്. പുതിയ കൂട്ടിച്ചേർക്കലുകളിലൂടെ വിപണിയിലെ സാന്നിധ്യം ഒന്നു കൂടി ഉറപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.