ഗ്രേറ്റ് ഇന്ത്യൻ ഇൻറർസെപ്റ്റർ

പഴയ പള്ളിക്കൂടങ്ങളോട് മനുഷ്യർക്കുള്ള ആസക്തി പ്രശസ്തമാണ്. പഠിക്കുന്ന കാലത്ത് ഒരു േബാംബ് കിട്ടിയിരുന്നെങ്കിൽ ഇതെല്ലാംകൂടി തകർത്ത് എ​േങ്ങാെട്ടങ്കിലും രക്ഷപ്പെടാമെന്ന് വിചാരിച്ചിരുന്നവരൊക്കെ പ്രായമാകുേമ്പാൾ ‘ഒരുവട്ടം കൂടിയാ... തിരുമുറ്റത്തെത്തുവാൻ മോഹം’ പാടി നടക്കും. വാഹനങ്ങളുെട കാര്യത്തിലും ഇത് തന്നെയാണ് അവസ്ഥ. പണ്ട് കട, കട ശബ്​ദവുമായി കറുത്ത പുക തുപ്പി ചുടും കരിയുമടിച്ച് ഒാടിയിരുന്ന വാഹനങ്ങളൊക്കെ ഇപ്പോൾ കാണുേമ്പാൾ ഒരു കുളിരാണ്​. വണ്ടിയെന്നാൽ ഇതാണ് എെന്നാക്കെ തോന്നുകയും ചെയ്യും. യാത്ര ചെയ്തിരുന്ന കാലത്ത് എെന്താരു നശിച്ച ശകടമാണിതെന്ന് പ്രാകിയിരുന്നവർ ഒരുനോക്ക് കാണാനും ആ ശബ്​ദമൊന്ന് കേൾക്കാനും കാത്തിരിക്കും.

ഇത്തരം ഭൂതകാലപരതയെ വിൽപനക്ക്​ എത്തിക്കാനുള്ള ശ്രമം ഇന്ത്യൻ വിപണിയിൽ ദൃശ്യമാണ്. കുറേ നാൾ മുമ്പ് ജാവ വന്നു. അതിനു മുന്നേതന്നെ ഇൗ കച്ചവടത്തിൽ അഗ്രഗണ്യരാണ് റോയൽ എൻഫീൽഡ്. അവരുടെ മൊത്തം കച്ചവടം തന്നെ ഇത്തരം ഭൂതകാലക്കുളിരുകളിൽ അധിഷ്​ഠിതവുമാണ്. 1960കളിൽ പുറത്തിറക്കിയ റോയലി​​െൻറ ഇൻറർസെപ്റ്റർ എന്ന ബൈക്ക് ചില്ലറ പരിഷ്​കാരങ്ങളോടെ വിപണിയിലെത്തിയിട്ടുണ്ട്. ആദ്യം പുറത്തിറങ്ങുേമ്പാൾ 700 സി.സിയായിരുന്ന ബൈക്ക് പിന്നീട് 750ലേക്ക് ഉയർത്തിയിരുന്നു. പുതിയ വരവിൽ 650 സി.സി എൻജിനാണ് നൽകിയിരിക്കുന്നത്. രൂപത്തിൽ കാര്യമായ മാറ്റമില്ലാതെയാണ് ഇൻറർസെപ്​റ്റർ ഇന്ത്യയിലെത്തുന്നത്.

റോയൽ എൻഫീൽഡുകളെപ്പറ്റി ശത്രുക്കൾ പറഞ്ഞുനടക്കുന്നത് അത്യാവശ്യം വൈബ്രേറ്ററുകളായും ഉപയോഗിക്കാവുന്ന ബൈക്കുകളാണിതെന്നാണ്. സംഗതി കുറച്ചൊക്കെ സത്യവുമാണ്. പ​േക്ഷ, ഇൻറർസെപ്​റ്ററുകളിലെത്തുേമ്പാൾ വിറയൽ തീരെയില്ല. 650 സി.സിയെന്ന സാമാന്യം വലുപ്പമുള്ള എൻജിനായിട്ടും ഉയർന്ന ആർ.പി.എമ്മുകളിൽപ്പോലും സൗമ്യനാണ് ഇൻറർസെപ്​റ്റർ. 47 ബി.എച്ച്.പി കരുത്ത് ഉൽപാദിപ്പിക്കുന്ന പാരലൽ ട്വിൻ എൻജിനോട് ഇണക്കിേച്ചർത്തിരിക്കുന്നത് ആറ് സ്പീഡ് ഗിയർബോക്സാണ്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗമാർജിക്കാൻ ഏഴ് സെക്കൻഡിൽ താഴെ മതി.

125 കി​േലാമീറ്റർ വേഗതയിലേക്ക് അനായാസം കുതിച്ചുകയറാൻ ഇൗ കരുത്തനാകും. 210 കിലോയെന്ന സാമാന്യം മോശമല്ലാത്ത ഭാരമുള്ള വാഹനം യാത്രയിൽ നല്ല ആത്മവിശ്വാസം നൽകും. 24.5 കിലോമീറ്റർ ആണ് ഇന്ധനക്ഷമത. ഹൈവേകളിൽ മുപ്പതിനടുത്ത് പ്രതീക്ഷിക്കാം. നഗരങ്ങളിൽ 22 ഒക്കെയായി കുറയാനും സാധ്യതയുണ്ട്. ഇത്തരമൊരു ൈബക്കിന് ഏത് മാനദണ്ഡങ്ങൾ​െവച്ചും മൂന്നു ലക്ഷത്തിന് മുകളിൽ വില പ്രതീക്ഷിക്കാം. എന്നാൽ, തങ്ങളുടെ ആരാധകർക്ക് റോയൽ എൻഫീൽഡ് നൽകുന്ന മികച്ച അവസരം ഇൻറർസെപ്​റ്ററി​​െൻറ വിലയാണ്.

2.50 ലക്ഷമെന്ന സാമാന്യം കുറഞ്ഞവിലക്ക് ൈബക്ക് ലഭിക്കുമെന്നത് ആരെയും മോഹിപ്പിക്കും. പുറത്തിറങ്ങിയ കാല​െത്ത അതേ രൂപവും ശബ്​ദവുമൊെക്കയായി മികച്ചൊരു പാക്കേജാണ് പുതിയ ഇൻറർസെപ്​റ്റർ. ദൈനംദിന ഉപയോഗത്തിനല്ലെങ്കിൽ, ഇടക്കൊരു മോഹം തോന്നി നടത്തുന്ന സ്വപ്നയാത്രകൾക്കായി ഇൻറർസെപ്​റ്റർ വാങ്ങാവുന്നതാണ്. അല്ലെങ്കിലും ലേയിലേക്കും ലഡാക്കിലേക്കും റോയൽ അല്ലാത്തൊരു യാത്ര ആരാധകർക്ക് സങ്കൽപിക്കാനാവില്ല​േല്ലാ.

Tags:    
News Summary - Royal Enfield Interceptor -Hotwheel News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.