മാക്സി സ്കൂട്ടർ ഡിസൈനിൽ സുസുക്കിയുടെ പുതിയ അവതാരമെത്തുന്നു. ബർഗ്മാൻ സ്ട്രീറ്റാണ് ഇന്ത്യൻ വിപണിയിൽ കമ്പനി അവതരിപ്പിക്കുന്നത്. ജൂലൈ 19നാണ് സ്കൂട്ടർ വിപണിയിൽ പുറത്തിറക്കുക. പഴയ കെനറ്റിക് ബ്ലേസുമായി സാമ്യമുള്ള ഡിസൈനിലാണ് ബർഗ്മാനും പുറത്തിറക്കുന്നത്.
125 സി.സി, 250 സി.സി, 400 സി.സി, 600 സി.സി എൻജിൻ ഒാപ്ഷനുകളിലെല്ലാം ബർഗ്മാൻ സ്ട്രീറ്റ് ആഗോളവിപണിയിൽ പുറത്തിറങ്ങിയിരുന്നു. എന്നാൽ, 125 സി.സി എൻജിനിൽ മാത്രമാവും ഇന്ത്യയിൽ സ്കൂട്ടറെത്തുക.
ആക്സസ് 125 സി.സിയിൽ കാണുന്ന അതേ എൻജിനാവും ബർഗ്മാൻ സ്ട്രീറ്റിലും ഉണ്ടാവുക. 8.7 ബി.എച്ച്.പി കരുത്ത് 6500 ആർ.പി.എമ്മിലും 10.2 എൻ.എം ടോർക്ക് 5000 ആർ.പി.എമ്മിലും നൽകും. ഏകദേശം 38 മുതൽ മൈലേജ് ലഭിക്കുമെന്നുമാണ് പ്രതീക്ഷ. സുസുക്കി ജിക്സർ കാണുന്ന അതേ ഇൻസ്ട്രുമെേൻറഷൻ ക്ലസറ്ററാണ് ബർഗ്മാനിലുമുണ്ടാകു.
5000 രൂപക്ക് സ്കൂട്ടർ ബുക്ക് ചെയ്യാനുള്ള സൗകര്യം സുസുക്കി നൽകുന്നണ്ട്. ഹോണ്ട ഗ്രാസിയ, ടി.വി.എസ് എൻ ടോർക്ക്, അപ്രിലിയ എസ്.ആർ 125 തുടങ്ങിയ ബൈക്കുകൾക്കാവും ബർഗ്മാൻ സ്ട്രീറ്റ് വെല്ലുവിളിയാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.