ന്യൂഡൽഹി: സ്വിഫ്റ്റിെൻറ ബുക്കിങ് ഒൗദ്യോഗികമായി ആരംഭിച്ച് മാരുതി. 11,000 രൂപ നൽകി കാർ ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് മാരുതി നൽകുന്നത്. കാറിെൻറ നിർമാണം കമ്പനി നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഡൽഹിയിൽ നടക്കുന്ന ഒാേട്ടാ എക്സ്പോയിലായിരിക്കും മാരുതി സ്വിഫ്റ്റിനെ അവതരിപ്പിക്കുക. നേരത്തെ ചില നഗരങ്ങളിലെ ഡീലർമാർ സ്വിഫ്റ്റിെൻറ ബുക്കിങ് ആരംഭിച്ചതായി വാർത്തകളുണ്ടായിരുന്നു. ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ മാരുതി സ്വിഫ്റ്റ് ഷോറുമുകളിലെത്തും. ബുക്ക് ചെയ്ത് മൂന്ന് മുതൽ നാല് മാസം വരെ പുതിയ സ്വിഫ്റ്റിനായി കാത്തരിക്കേണ്ടി വരുമെന്നാണ് സൂചന.
പുതുതലമുറ ഡിസയറുമായി സാമ്യമുള്ള ഡിസൈനായിരിക്കും സ്വിഫ്റ്റ് പിന്തുടരുക. ഒറ്റനോട്ടത്തിൽ ബി.എം.ഡബ്ളിയു മിനികൂപ്പറാണോ എന്ന് സംശയിക്കും വിധമാണ് കാറിെൻറ രൂപകൽപന. സിംഗിൾ-ഫ്രേം ഗ്രിൽ, പ്രൊജക്ടർ ഹെഡ്ലാമ്പ്, എൽ.ഇ.ഡി ഡേ ടൈം റണ്ണിങ് ലൈറ്റുകൾ എന്നിവയെല്ലാം സ്വിഫ്റ്റിെൻറ മുൻവശം മികച്ചതാക്കുന്നു. സ്പോർട്ടിയായ അലോയ് വീലുകളാണ്. ബംബറുകളുടെ ഡിസൈനിലും മാരുതി മാറ്റം വരുത്തിയിട്ടുണ്ട്. അകത്തളം കുറച്ച് കൂടി മികച്ചതാക്കിയിരിക്കുന്നു. ഇൻറീരിയറിനും സാമ്യം ഡിസയറിനോട് തന്നെയാണ്. പുതിയ ഇൻഫോടെയിൻമെൻറ് സിസ്റ്റം നൽകിയിട്ടുണ്ട്.
പഴയ സ്വിഫ്റ്റിനേക്കാൾ ഭാരക്കുറവുണ്ട്. 83 ബി.എച്ച്.പി കരുത്തും 113 എൻ.എം ടോർക്കുമുള്ള 1.2 ലിറ്റർ പെട്രോൾ എൻജിനും 75 ബി.എച്ച്.പി കരുത്തും 190 ടോർക്കും നൽകുന്ന ഡീസൽ എൻജിനുമായിട്ടായിരിക്കും സ്വിഫ്റ്റ് വിപണിയിലെത്തുക. സുരക്ഷക്കായി എ.ബി.എസ്, എയർബാഗുകൾ തുടങ്ങിയ സൗകര്യങ്ങൾ നൽകിയിട്ടുണ്ട്. 12 വകഭേദങ്ങളിലായിരിക്കും പുതിയ സ്വിഫ്റ്റ് വിപണിയിലെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.