ഇന്ത്യയിലേക്കുള്ള വരവിന് ഒരു വർഷം ബാക്കിയുണ്ടെങ്കിലും ജാപ്പനീസ് വിപണിയിൽ തരംഗമാവുകയാണ് പുതിയ സ്വിഫ്റ്റ്. മികച്ച ഡിസൈനിങ്ങിനുള്ള അവാർഡ് നേടിയാണ് ജപ്പാനിൽ സ്വിഫ്റ്റ് വീണ്ടും വാർത്തകളിൽ ഇടം പിടിച്ചത്.
സ്വിഫ്റ്റിെൻറ ബേസിക് മോഡലിനും സ്പോർട്ടിനും പുരസ്കാരമുണ്ട്. ഇതിനൊപ്പം ഡിസയറിന് അവാർഡ് ലഭിച്ചിട്ടുണ്ട്. പാസഞ്ചർ കാർ വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്. ജപ്പാനിലെ ഡിസൈൻ ഇൻസ്റ്റ്യൂട്ടിെൻറ പ്രചാരണത്തിനായാണ് മികച്ച കാറുകൾക്ക് അവാർഡ് ഏർപ്പെടുത്തിയത്.
ഭാരം 120 കിലോ കുറച്ച് ഡിസൈൻ വഴി കൂടുതൽ ഇന്ധനക്ഷമതയും പെർഫോമൻസും വർധിപ്പിക്കാൻ മാരുതി സാധിച്ചിട്ടുണ്ട്. 2018ലാവും മാരുതിയുടെ പുതിയ സ്വിഫ്റ്റ് ഇന്ത്യൻ വിപണിയിലേക്ക് എത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.