വിപണി വാഴാനെത്തുന്ന എസ്​.യു.വികൾ

2017ൽ വാഹന വിപണിയിൽ താരങ്ങളായത്​ എസ്​.യു.വികളായിരുന്നു. ഹാച്ച്​ബാക്കുകൾക്കും സെഡാനുകൾക്കുമൊപ്പം എസ്​.യു.വികൾക്കും തരക്കേടില്ലാത്ത വിൽപനയാണ്​ പോയ വർഷമുണ്ടായത്​. ജീപ്പ്​ ഉൾ​പ്പടെയുള്ള ലോകോത്തര കമ്പനികളുടെ വരവും എസ്​.യു.വി വിപണിയിൽ നിർണായകമായി. 2018ലും അരയും തലയും മുറുക്കി തന്നെയാണ്​ വാഹന നിർമാതാക്കൾ. വരാനിരിക്കുന്ന വർഷം വാഹന​പ്രേമികളെ കാത്ത്​ അണിയറയിൽ ഒരുങ്ങുന്നത്​ ഒരുപറ്റം എസ്​.യു.വികളാണ്​. വിപണിയിൽ അടുത്ത വർഷം ​പുറത്തിറങ്ങുന്ന പ്രധാന എസ്​.യു.വികൾ...

ടാറ്റ ക്യൂ 501
ലാൻഡ്​ റോവർ ഡിസ്​കവറി സ്​പോർട്ടിനെ അടിസ്ഥാനമാക്കി ടാറ്റ പുറത്തിറക്കുന്ന പുതിയ എസ്​.യു.വിയാണ് ടാറ്റ ക്യൂ 501​ . കഴിഞ്ഞ വർഷം ഹെക്​സ, നെക്​സോൺ എന്നീ എസ്​.യു.വികളിലുടെയായിരുന്നു ടാറ്റയുടെ വിപണിയിലെ സാന്നിധ്യം. ഹെക്​സക്കും മുകളിൽ അഞ്ച്​ അല്ലെങ്കിൽ ഏഴ്​ സീറ്റ്​ ഒാപ്​ഷനിലായിരിക്കും പുതിയ എസ്​.യു.വി വിപണിയിലെത്തുക. ക്യൂ 501 എന്ന കോഡ്​ നാമം നൽകിയിരിക്കുന്ന എസ്​.യു.വി സംബന്ധിച്ച മറ്റ്​. വിവരങ്ങൾ ലഭ്യമല്ല. 

ലംബോർഗിനി ഉറുസ്​

2018ൽ ലംബോർഗിനിയുടെ താരമാണ്​ ഉറുസ്​. ജനുവരി അവസാനമോ ഫെബ്രുവരിയിലോ ഉറുസ്​ ഇന്ത്യൻ വിപണിയിലെത്തും. എസ്​.യു.വിക്ക്​ വേണ്ട മുഴുവൻ പ്രത്യേകതകളുമായാണ്​ മോഡലെത്തുക. 4.0 ലിറ്റർ ട്വിൻ ടർബോ വി 8 എൻജിനാണ്​ ഉറുസിന്​ കരുത്ത്​ നൽകുക. 600 എച്ച്​.പി പവർ എൻജിനിൽ നിന്ന്​ പ്രതീക്ഷിക്കാം. 

വോൾവോ എക്​സ്​.സി 40
സുരക്ഷയിൽ വോൾവോയെ വെല്ലാൻ വാഹന വിപണിയിൽ മറ്റാരുമില്ല. എക്​സ്​.സി സിരീസിൽ നിരവധി എസ്​.യു.വികളാണ്​ വോൾവോ പുറത്തിറക്കുന്നത്​. എക്​സ്​.സി 40യാണ്​ വോൾവോയുടെ വരുന്ന വർഷം പുറത്തിറക്കാനുള്ള പ്രധാന എസ്​.യു.വി. ബി.എം.ഡബ്​ളിയു എക്​സ്​.സി1, മേഴ്​സിഡെസ്​ ജി.എൽ.എ, ഒൗഡി ക്യു3 എന്നിവക്ക്​ ഭീഷണിയുർത്തുന്നതാവും ​വോൾവോയുടെ പുതിയ എസ്​.യു.വി. 

നിസാൻ കിക്​സ്​
കുപേ രൂപഭാവങ്ങളുമായി അടുത്ത വർഷം ഇന്ത്യൻ വിപണിയിലെത്താനിരിക്കുന്ന എസ്​.യു.വിയാണ്​ കിക്​സ്​. റെനോ ക്യാപ്​ചറുമായി സാമ്യതയുള്ളതായിരിക്കും കിക്​സ്​. വിശാലമായ കാബിനായിരിക്കും മറ്റൊരു പ്രത്യേകത. ടെറാനോക്ക്​ ശേഷം വിപണിയിൽ ആധിപത്യം സൃഷ്​ടിക്കുക എന്നതാണ്​ പുതിയ എസ്​.യു.വിയിലുടെ നിസാൻ ലക്ഷ്യമിട്ടത്​. 


ജീപ്പ്​ റെനേഗേഡ്​

കഴിഞ്ഞ വർഷം എസ്​.യു.വികളിൽ ഏറ്റവും തരംഗമായത്​ എതെന്ന ചോദ്യ​ത്തിന്​ ഒറ്റ ഉത്തരമേയുള്ളു ജീപ്പ്​ കോംപസ്​. അമേരിക്കൻ നിർമാതാക്കളുടെ ആദ്യവരവ്​ തന്നെ ഇന്ത്യൻ വാഹനവിപണി ആഘോഷമാക്കുകയായിരുന്നു. ജീപ്പി​​െൻറ തനത്​ ജനിതകഘടന പിന്തുടരുന്ന എസ്​.യു.വിയാണ്​ റെഗേഡ്​. റെനോ ഡസ്​റ്ററി​​െൻറ അതേ വലിപ്പത്തിലായിരിക്കും ​റെനേഗേഡും വിപണിയിലെത്തുക. വിലയാണ്​ ജീപ്പ്​ റെനേഗേഡി​​െൻറ ആകർഷണം എന്നാണ്​ സൂചന. 

ഒൗഡി ക്യൂ 5
ജർമ്മൻ ആഡംബര വാഹന നിർമാതാക്കളുടെ അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന എസ്​.യു.വിയാണ്​ ക്യൂ 5. നിരവധി മാറ്റങ്ങളാണ്​ എസ്​.യു.വിയിൽ ഒൗഡി വരുത്തിയിരിക്കുന്നത്​. 12.3 ഇഞ്ച്​ വിർച്യുൽ കോക്​പിറ്റ്​, ക്ലസ്​റ്റർ, കാർ വൈ-ഫൈ എന്നിവയെല്ലമാണ്​ പ്രധാന പ്രത്യേകതകൾ.
 

Tags:    
News Summary - 2018 Upcoming SUVs to Launch in India – Hyundai Creta, Tata Q501-Hotw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.