മാരുതിയുടെ സ്വിഫ്റ്റിനെയും ഫോർഡിെൻറ ഫിയസ്റ്റയേയും മറികടന്ന് വോക്സ്വാഗൺ പോളോ അർബൻ കാർ ഒാഫ് ദ ഇയർ . 24 രാജ്യങ്ങളിൽ നിന്നുള്ള 84 ഒാേട്ടാമൊബൈൽ ജേണലിസ്റ്റുകളാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. ജനീവ മോേട്ടാർ ഷോയിലാണ് പുരസ്കാരത്തിന് പരിഗണിക്കേണ്ട കാറുകളുടെ അന്തിമ പട്ടിക തയാറാക്കിയത്. ന്യൂയോർക്കിൽ നടന്ന ഒാേട്ടാ ഷോക്കിടെ പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുകയായിരുന്നു.
ഇതിന് മുമ്പ് 2009( ഗോൾഫ്), 2010(പോളോ), 2012(UP) 2013(േഗാൾഫ്) വർഷങ്ങളിലും വോക്സ്വാഗൺ മോഡലുകൾ പുരസ്കാരം നേടിയിട്ടുണ്ട്. അർബൻ കാറിന് പുറമേ വോൾവോ XC 60 വേൾഡ് കാർ ഒാഫ് ദ ഇയറായും ഒൗഡി A8 ലക്ഷ്വറി കാർ ഒാഫ് ദ ഇയറായും നിസാൻ ലീഫ് ഗ്രീൻ കാർ ഒാഫ് ദ ഇയറായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
2017 ജൂണിലാണ് പുതുതലമുറ പോളോ വോക്സ്വാഗൺ വിപണിയിലെത്തിച്ചത്. പഴയ പോളോയെക്കാൾ നീളവും വീതിയും വീൽബേസും 2017 പോളോക്ക് അധികമുണ്ട്. ഒൗഡിയിൽ കണ്ടുവരുന്ന വിർച്യുൽ കോക്പിറ്റിന് സമാനമായ സംവിധാനമാണ് പോളോയുടെ ഇൻറീരിയറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 6.5 ഇഞ്ച് ഇൻഫോടെയിൻമെൻറ് സിസ്റ്റം സ്റ്റാൻഡേർഡായി നൽകിയിരിക്കുന്നു. 1.0,1.5,1.6 എന്നിങ്ങനെ മൂന്ന് എൻജിൻ വകഭേദങ്ങളിൽ പോളോ വിപണിയിലെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.