മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഡ്യൂക്കാട്ടി സ്ക്രാംബളർ എന്ന മോഡൽ വിപണിയിലിറക്കിയത്. ന്യൂജെൻ പാരമ്പര്യ ബൈക്ക് പ്രേമികളെ ഒരുപോലെ ആകർഷിച്ച മോഡലായിരുന്ന സ്ക്രാംബളർ. ഡ്യുക്കാട്ടിയുടെ വില കുറഞ്ഞ മോഡലുകളിലൊന്നായ സ്ക്രാംബളറിൽ ചില പോരായ്മകളുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ ആ പോരായ്മകളെല്ലാം പരിഹരിച്ച് 2019 സ്ക്രാംബളറിനെ വിപണിയിലിറക്കുകയാണ് ഡ്യൂക്കാട്ടി.
മൂന്ന് വർഷങ്ങൾക്കിപ്പുറം ബൈക്കിനെ വീണ്ടും നിരത്തിലെത്തിക്കുേമ്പാൾ പുതിയ ഹെഡ്ലൈറ്റ് കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് ചുറ്റുമായി ഒരു എൽ.ഇ.ഡി റിങ്ങും നൽകിയിരിക്കുന്നു. എൽ.ഇ.ഡി ടേൺ ഇൻഡിക്കേറ്ററുകളാണ്. എൽ.ഇ.ഡി ടെയിൽ ലൈറ്റുകളാണ്.
ഡ്യുക്കാട്ടിയുടെ ഏറ്റവും കൂടുതൽ വിൽപന നടന്ന മോഡലുകളിലൊന്നാണ് സ്ക്രാംബളർ. മോഡലിെൻറ 55,000 യുണിറ്റാണ് ഡ്യൂക്കാട്ടി ഇതുവരെ വിൽപന നടത്തിയത്. 2019ലെ പ്രധാന മാറ്റം എൻജിൻ കവർ, മഫ്ലർ കവർ, ടാങ്ക് പാനൻസ് എന്നിവയിലെ അലുമിനിയം ഫിനിഷാണ്. ഇതിനൊപ്പം പുതിയ 10 സ്പോക് അലോയ് വീലുകളും നൽകിയിരിക്കുന്നു. പുതിയ കളർടോണിലാണ് ബൈക്ക് വിപണിയിലെത്തുന്നത്.
ഡ്യുവൽ ചാനൽ എ.ബി.ഡി സംവിധാനമാണ് ബൈക്കിലെ മറ്റൊരു പ്രധാന മാറ്റം. ബൈക്കിന് കൂടുതൽ നിയന്ത്രണം ലഭിക്കാൻ പുതിയ ഫീച്ചർ സഹായിക്കുമെന്നാണ് പ്രതീക്ഷ. മൾട്ടി മീഡിയ സിസ്റ്റം ഒാപ്ഷണലായി നൽകുമെന്നും ഡ്യൂകാട്ടി അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.