മാറ്റങ്ങളോടെ 2020 സ്വിഫ്റ്റിനെ ജാപ്പനീസ് വിപണിയിലെത്തിച്ച് മാരുതി. ഹൈബ്രിഡ്, മിഡ് ഹൈബ്രിഡ് എൻജിനുകളുമായെത്തുന്ന സ്വിഫ്റ്റിന് ഏകദേശം 10.88 ലക്ഷം രൂപ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷത്തോടെ ഇന്ത്യൻ വിപണിയിലും പുതിയ മോഡൽ എത്തും. ലോഞ്ചിന് മുന്നോടിയായി സ്വിഫ്റ്റിൻെറ ചിത്രങ്ങൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു.
ഡിസൈനിൽ കാര്യമായ മാറ്റങ്ങൾക്ക് മാരുതി മുതിർന്നിട്ടില്ല. പുതിയ ഹെഡ്ലാമ്പ്, ഹണികോമ്പ് മെഷ് ഡിസൈനിലുള്ള ഗ്രിൽ, അലോയ് വീൽ എന്നിവയിലെല്ലാമാണ് മാറ്റങ്ങൾ പ്രകടം. അപ്ഹോളിസ്റ്ററി, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം, 3 സ്പോക് മൾട്ടി ഫങ്ഷൻ സ്റ്റിയറിങ് വീൽ, ട്വിൻ പോഡ് ഇൻസ്ട്രുമെേൻറഷൻ ക്ലസ്റ്റർ എന്നിവയാണ് ഇൻറീരിയറിലെ പ്രധാന മാറ്റങ്ങൾ.
സുസുക്കി സേഫ്റ്റി സപ്പോർട്ട് എന്ന പേരിൽ പുതിയ സുരക്ഷാ സംവിധാനങ്ങളും മാരുതി ഉൾപ്പെടുത്തിയിട്ടുണ്ട്. ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്. ആഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിട്ടറി, റിയർ ക്രോസ് ട്രാഫിക് അലേർട്ട്, ലൈൻ അസിസ്റ്റ് സംവിധാനം എന്നിവയെല്ലാമാണ് സുരക്ഷക്കായി ഒരുക്കിയിരിക്കുന്നത്.
1.2 ലിറ്റർ ഡ്യുവൽ ജെറ്റ് എൻജിൻ തന്നെയാണ് കരുത്ത് പകരുന്നത്. 89 ബി.എച്ച്.പി കരുത്തും 118 എൻ.എം ടോർക്കുമാണ് എൻജിൻ നൽകുക. ഹൈബ്രിഡിൽ 0.3 kwh ബാറ്ററിയുള്ള ഇലക്ട്രിക് മോട്ടോർ 10kw കരുത്തും 30 എൻ.എം ടോർക്കും അധികമായി നൽകും. ഹൈബ്രിഡിൽ എ.എം.ടി വകഭേദം 28.6 കിലോ മീറ്റർ മൈലേജും പെട്രോളിലെ സി.വി.ടി, മാനുവൽ ട്രാൻസ്മിഷൻ മോഡലുകൾ യഥാക്രമം 20, 21.8 കിലോമീറ്റർ മൈലേജും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.