ഔഡിയുടെ പ്രീമിയം സെഡാൻ എ4 മുഖം മിനുക്കി ഇന്ത്യൻ വിപണിയിലെത്തി. 42 ലക്ഷം രൂപയാണ് പരിഷ്കരിച്ച എ4ൻെറ അടിസ്ഥാന വകഭേദത്തിൻെറ വില. ഉയർന്ന മോഡലിന് 45.55 ലക്ഷം രൂപയാണ് ഇന്ത്യയിലെ വിപണി വില. എക്സ്റ്റീരിയറിലെ ചില മാറ്റങ്ങൾ ഒഴിച്ച് നിർത്തിയാൽ എ4ന് കാര്യമായ കൂട്ടിച്ചേർക്കലുകളില്ല.
മുൻ, പിൻ ബംബറുകളുടെ ഡിസൈനിൽ ഔഡി മാറ്റം വരുത്തിയിട്ടുണ്ട്. അലോയ് വീലും പുതിയതാണ്. ഇതാണ് എക്സ്റ്റീരിയറിലെ പ്രധാന മാറ്റങ്ങൾ. ഇൻറീരിയറിലും കാര്യമായ മാറ്റങ്ങളില്ല. സൺറൂഫ് സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട് . ത്രീ സോൺ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, വിർച്വുൽ കോക്പിറ്റ്, ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ എന്നിവയെല്ലാം ഇൻറീരിയറിലെ സവിശേഷതകളാണ്.
1.4 ലിറ്റർ എൻജിനിൻെറ കരുത്തിലാണ് ഔഡി എ4 വിപണിയിലെത്തുക. 150 എച്ച്.പിയാണ് പരമാവധി കരുത്ത്. ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാൻസ്മിഷൻ. ബി.എസ് 6 മലിനീകരണ ചട്ടങ്ങൾ പാലിക്കുന്നതാണ് ഔഡിയുടെ എൻജിൻ. ബി.എം.ഡബ്ളിയു 3 സീരിസ്, ജാഗ്വാർ എക്സ്.ഇ, മെഴ്സിഡസ് ബെൻസ് സി-ക്ലാസ് എന്നിവക്കാവും ഔഡി എ4 വെല്ലുവിളി ഉയർത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.