ഒൗഡി ക്യൂ 5 പെട്രോൾ ഇന്ത്യൻ വിപണിയിൽ

ഒൗഡിയുടെ ക്യൂ 5​​െൻറ പെട്രോൾ വകഭേദം ഇന്ത്യൻ വിപണിയിലെത്തി. 55.27 ലക്ഷത്തിലാണ്​ കാറി​​െൻറ വില തുടങ്ങുന്നത്​. മോഡലി​​െൻറ ഡീസൽ വകഭേദം ജനുവരിയിലാണ്​ കമ്പനി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്​. രണ്ട്​ വേരിയൻറുകളിൽ പുതിയ കാറെത്തും. ടെക്​നോളജി, പ്രീമിയം പ്ലസ്​ എന്നിവയാണ്​ രണ്ട്​ വേരിയൻറുകൾ. ടെക്​നോളജിയാണ്​ മോഡലിലെ അടിസ്ഥാന വകഭേദം. ഉയർന്ന വകഭേദമായ പ്രീമിയം പ്ലസിന്​ 59.79 ലക്ഷം രൂപയാണ്​ വില.

2.0 ലിറ്റർ ടി.എഫ്​.എസ്​.​െഎ ടർബോചാർജഡ്​ എൻജിനാണ്​ മോഡലി​​െൻറ ഹൃദയം. 248 ബി.എച്ച്​.പി കരുത്തും 370 എൻ.എം ടോർക്കും എൻജിൻ നൽകും. ഏഴ്​ സ്​പീഡ്​ ഡ്യുവൽ ക്ലച്ച്​ ട്രാൻസ്​മിഷനാണ്. ക്വാട്രോ ആൾ വീൽ ഡ്രൈവ്​ സിസ്​റ്റവും ഒൗഡി ഉൾപ്പെടുത്തിയിട്ടുണ്ട്​. ഡീസൽ വകഭേദവുമായി താരതമ്യം ചെയ്യു​േമ്പാൾ ഡിസൈനിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല. സിംഗിൾ ഫ്രേം ഗ്രിൽ, മാട്രിക്​സ്​ എൽ.ഇ.ഡി ഹെഡ്​ലാമ്പ്​, ഇൻറഗ്രേറ്റഡ്​ എൽ.ഇ.ഡി ഡേ ടൈം റണ്ണിങ്​ ലൈറ്റുകൾ എന്നിവയെല്ലാം ഡീസൽ മോഡലി​​െൻറ അതേ ഡിസൈൻ ഫീച്ചറുകളാണ്​ പിന്തുടരുന്നത്​. 

ഡ്യുവൽ ടോണിലാണ്​ ഇൻറീരിയർ എത്തുന്നത്​. കറുപ്പിനൊപ്പം വുഡി​​െൻറ സാന്നിധ്യവും ഇൻറീരിയറിൽ കാണാം. 8.3 ഇഞ്ചി​​​​െൻറ ഡിസ്​പ്ലേ  മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. ഗൂഗിൾ എർത്ത്​ ഉൾപ്പടെയുള്ള സംവിധാനവും മോഡലിൽ നൽകിയിട്ടുണ്ട്​​. 12.3 ഇഞ്ചി​​െൻറ വിർച്യുൽ കോക്​പിറ്റ്​ സിസ്​റ്റവും ഒൗഡി പുതിയ കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​.

Tags:    
News Summary - Audi Q5 petrol launched at ₹55.27 lakh-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.