ഫ്യൂച്ചർ എസ് എന്ന കൺസെപ്റ്റ് മോഡലുമായാണ് ഒാേട്ടാ എക്സ്പോയ്ക്ക് മാരുതി തുടക്കം കുറിച്ചത്. എൻട്രി ലെവൽ കാർ വിപണിയിൽ മാരുതിക്ക് താരതമ്യേന എതിരാളികൾ കുറവായിരുന്നു. എന്നാൽ, ഇന്ന് സെഗ്മെൻറിൽ താരങ്ങളേറെയാണ്. ഇത് തിരിച്ചറിഞ്ഞാണ് ഫ്യൂച്ചർ എസിനെ മാരുതി രംഗത്തെത്തിച്ചത്.
റെനോയുടെ ക്വിഡിനായിരിക്കും മാരുതിയുടെ പുതിയ കാർ പ്രധാനമായും വെല്ലുവിളി ഉയർത്തുക. ആൾേട്ടായുടെ പകരക്കാരനായിട്ടായിരിക്കും ഫ്യൂച്ചർ എക്സ് ഇന്ത്യൻ വിപണി കീഴടക്കാനെത്തുക. അർബൻ മൈക്രോ എസ്.യു.വിയുടെ രൂപഭാവങ്ങളാണ് എസിന്. അഗ്രസീവായ ഹെഡ്ലാമ്പും ടെയിൽ ലാമ്പുമാണ് ഡിസൈൻ ഭാഷയെ ആകർഷമാക്കുന്നത്. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുണ്ടാകും. കുറഞ്ഞ ചെലവിൽ ഒരു എസ്.യു.വി ഇതാണ് മാരുതി കാറിലുടെ ലക്ഷ്യമിടുന്നത്.
െഎവറി നിറത്തിലുള്ള ഇൻറീരിയറാണ് നൽകിയിരിക്കുന്നത്. ന്യൂ ജെൻ ഡിസൈനാണ് ഇൻസ്ട്രുമെേൻറഷൻ ക്ലസ്റ്ററിനും നൽകയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.