ന്യൂഡൽഹി: എപ്രിൽ മുതൽ നടപ്പാക്കുന്ന ചരക്ക് സേവന നികുതിയിൽ കാറുകളുൾപ്പടെയുള്ള യാത്ര വാഹനങ്ങളുടെ നികുതി നിരക്ക് എകീകരിച്ചു. എല്ലാ യാത്ര വാഹനങ്ങൾക്കും നികുതി നിരക്ക് 28 ശതമാനമായിരിക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റലി അറിയിച്ചു. കാറിെൻറ വലിപ്പ വ്യത്യാസമനുസരിച്ച് നികുതിനിരക്കിൽ മാറ്റം വരുന്ന രീതി ഇനിയുണ്ടാവില്ല. എന്നാൽ ആഡംബര കാറുകൾക്ക് അധിക സെസ് ചുമത്തും.
മുൻപ് കാറുകൾക്ക് രണ്ട് തരത്തിലുള്ള നികുതിനിരക്കുളാണ് ഉണ്ടായിരുന്നത്. നാലു മീറ്ററിൽ താെഴയുള്ള കാറുകൾക്ക് 30 മുതൽ 32 ശതമാനം വരെയായിരുന്നു നികുതി നിരക്കാണ് ഉണ്ടായിരുന്നത്. 4 മീറ്ററിൽ കൂടുതലുള്ള കാറുകൾക്ക് 48 മുതൽ 52 ശതമാനം വരെയും നികുതിയായി നൽേകണ്ടിയിരുന്നു. ഇതാണ് ഇപ്പോൾ 28 ശതമാനമായി ഇപ്പോൾ എകീകരിച്ചിരിക്കുന്നത്. പുതിയ നികുതി നിരക്കുകൾ ചെറുകാറുകളുടെ വിൽപ്പനയിൽ വർധനയുണ്ടാകുമെന്നാണ് സൂചന.
എന്നാൽ ആഡംബര കാറുകൾക്ക് സെസ് ചുമത്താനും ധാരണയായിട്ടുണ്ട്. സെസ് ചുമത്തിയാലും ആഡംബരകാറുകളുടെ നികുതി 40 ശതമാനത്തിൽ കൂടിെലന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവങ്ങൾ. നഗരങ്ങളിൽ മലനീകരണത്തിെൻറ തോത് കൂടുന്ന സാഹചര്യത്തിൽ ചെറുകാറുകൾ തന്നെയാണ് അനുകൂലമെന്നാണ് വാഹനവിപണി രംഗത്തെ വിദഗ്ദരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.