മുംബൈ: പുത്തൻ രൂപവുമായി പുതിയ ഹോണ്ട സിറ്റി 2017ൽ ഇന്ത്യയിലെത്തും. 2013ലെമോഡലാണ് നിലവിൽ ഇന്ത്യയിലുള്ളത്.ചൈനയിൽ നിലവിലുള്ള ഹോണ്ട ഗ്രേസ്മായുായി സാമ്യമുള്ളതാണ് പുതിയ സിറ്റി.എഞ്ചിനിൽ ഹോണ്ട മാറ്റം വരുത്തിയിട്ടില്ലെന്നാണ് അറിയുന്നത്. 1.5 ലിറ്ററിലുള്ള ഡീസൽ, പെട്രോൾ എഞ്ചിനുകളിൽ വാഹനം ലഭ്യമാണ്.
ഹോണ്ടയുടെ മറ്റൊരു മോഡലായഅക്കോർഡിൽ കാണുന്ന തരത്തിലുള്ള പുതിയ ഗ്രില്ല്, പ്രൊജക്ടർ ടൈപ്പ് ഹെഡ്ലാമ്പ് എന്നിവ ഉയർന്ന മോഡലുകളിൽ എൽ.ഇ.ഡി ആയിരിക്കും. ബംബറിന് പുതിയു തരത്തിലുള്ള എയർഡാം ഹോണ്ട നൽകിയിരിക്കുന്നു. ഇതിൽ ഫോഗ് ലാമ്പും ഇണക്കിച്ചേർത്തിരിക്കുന്നു. സിവികിലും സി.ആർ.വിയിലും കണ്ട് പരിചയിച്ച ഡിസൈൻ രീതിയാണ്ഹോണ്ട പുതിയ സിറ്റിയുടെ പിൻവശത്ത് പിന്തുടരുന്നത്.
പുതിയ ഇൻഫോടെയിൻ മെൻറ്സിസ്റ്റമാണ് സിറ്റിയിലെ മറ്റൊരു പ്രത്യേകത. ആൻഡ്രോയിഡിെൻറ ഒാേട്ടാ സിസ്റ്റം ഇതിൽ ലഭ്യമാവും. ലോക പ്രശസ്ത ഇൻഫോടെയിൻമെൻറ് സിസ്റ്റം നിർമ്മാതാക്കളായ ബ്ളാപുൻെകറ്റാണ് സിറ്റിക്കായി ഇത് നിർമ്മിച്ചിരിക്കുന്നത്. ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി കാറിനൊപ്പം ലഭിക്കും. ലെതർ പൊതിഞ്ഞ പുതിയ സോഫ്റ്റ് സീറ്റുകൾ, ഡാഷ്ബോർഡ് എന്നിവയാണ്മറ്റു പ്രത്യേകതകൾ. സ്കോഡ റാപ്പിഡ്, ഹ്യുണ്ടായി വെർണ, വോക്സ്വാഗൺ, വെേൻറാ എന്നിവക്ക് പുതിയ സിറ്റി ഭീഷണിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.