മാരുതിയുടെ ബ്രെസക്കും ഫോർഡിെൻറ എക്കോസ്പോർട്ടിനും കനത്ത വെല്ലുവിളി ഉയർത്തി ഡബ്ല്യു ആർ-വി ഹോണ്ട ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 7.75 ലക്ഷം മുതലാണ് കാറിെൻറ ഡൽഹി എക്സ്ഷോറും വില. പുതിയ തലമുറയെ ലക്ഷ്യംവെച്ചാണ് ഹോണ്ട ഡബ്ല്യു ആർ.വിയുടെ ഡിസൈൻ നിർവഹിച്ചിരിക്കുന്നത്. വാഹനത്തിെൻറ അകത്തും പുറത്തും യുവതലമുറയെ ആകർഷിക്കുന്ന നിരവധി ഘടകങ്ങൾ ഉൾക്കൊള്ളിക്കാൻ കമ്പനി ശ്രമിച്ചിട്ടുണ്ട്.
ജാസിെൻറ പ്ലാറ്റഫോമിെൻറ അടിസ്ഥാനമാക്കിയാണ് പുതിയ കാറിെൻറ ഡിസൈൻ. മികച്ച് ഗ്രൗണ്ട് ക്ലിയറൻസ് ഇന്ത്യൻ നിരത്തുകൾക്ക് ഗുണകരമാവും. ഹോണ്ടയുടെ തനത് ഡിസൈൻ പ്ലാറ്റ്ഫോമിൽ തന്നെയാണ് മുൻവശത്തിെൻറ ഡിസൈൻ. റൂഫ്റെയിലുകളുടെ ഡിസൈനും ആരെയും ആകർഷിക്കുന്ന തരത്തിലാണ്.ചെറു എസ് യു വി ആണെങ്കിലും വലിയ എസ് യു വികളോട് സാമ്യം തോന്നുന്ന രൂപമായിരിക്കും ഡബ്ല്യുആർ-വിക്ക്. ക്രോം ഇൻസേർട്ടോടു കൂടിയ വലിയ ഗ്രില്ലുകൾ, സ്പോർട്ടി ഹെഡ്‌ലാമ്പ്, മസ്കുലർ ബോഡി എന്നിവ ഡബ്ല്യുആർ-വിക്കുണ്ടാകും. കൂടാതെ വാഹനത്തിനു ചുറ്റും കറുത്ത ക്ലാഡിങ്ങുകളും ഡയമണ്ട്-കട്ട് അലോയ് വീലുകളുമുണ്ട്. എൽ’ ആകൃതിയിലുള്ള ടെയിൽ ലാമ്പും സ്റ്റൈലിഷ് ബംബറും പിന്‍ഭാഗത്തിനു മാറ്റേകുന്നു.
പെട്രോൾ ഡീസൽ എൻജിനുകളുപയോഗിക്കുന്ന കാറിെൻറ 1.2 ലീറ്റർ പെട്രോൾ എൻജിൻ 90 ബിഎച്ച്പി കരുത്തും 1.5 ലീറ്റർ ഡീസൽ എൻജിൻ 100 ബിഎച്ച്പി കരുത്തും നൽകും. പെട്രോൾ മോഡലിന് ലീറ്ററിന് 17.5 കിലോമീറ്ററും ഡീസൽ മോഡലിന് 25.5 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.