മാരുതിയുടെ കോംപാക്ട് എസ്.യു.വി ബ്രെസക്ക് വെല്ലുവിളിയുമായി ഹ്യൂണ്ടായിയുടെ കോന വിപണിയിലെത്തുന്നു. കോംപാക്ട് എസ്.യു.വി സെഗ്മെൻറിൽ തരംഗം തീർത്ത മോഡലാണ് മാരുതിയുടെ നെക്സ ഡീലർഷിപ്പിലൂടെ പുറത്തിറങ്ങിയ ബ്രെസ. ഇതിന് വെല്ലുവിളിയാവുന്ന ഡിസൈനാണ് ഹ്യൂണ്ടായ് പുതിയ കാറിന് നൽകിയിരിക്കുന്നത്. ഹ്യൂണ്ടായ് പുറത്തിറിക്കിയ പത്രക്കുറിപ്പിൽ 2017ൽ കോനയുടെ ആഗോള ലോഞ്ചിങ് ഉണ്ടാവുമെന്നാണ് അറിയിച്ചിരിക്കുന്നത്.
സുഖപ്രദമായ ഡ്രൈവിങ്ങാണ് കോന മുന്നോട്ട് വെക്കുന്ന പ്രധാന സൗകര്യം . ഇതിന് അനുയോജ്യമായ ഇൻറീരിയറായിരിക്കും കാറിന് നൽകുക. എന്നാൽ എക്സ്റ്റീരിയറിെൻറ ഡിസൈനിങ്ങിലും വിട്ടുവീഴ്ചക്ക് കമ്പനി തയാറല്ല. ഭാവിയിലെ എസ്.യു.വിയുടെ ഡിസൈൻ എന്നാണ് കോനയെ ഹ്യൂണ്ടായി വിളിക്കുന്നത്. ഡിസൈനിൽ ഇതിെൻറ സൂചനകളെല്ലാം കമ്പനി നൽകിയിട്ടുണ്ട്. എസ്.യു.വികളുടെ ഡിൈസനിൽ ഒരു പരിണാമമായിരിക്കും കോനയിലൂടെ സംഭവിക്കുക.
യൂറോപ്യൻ നിരത്തുകളിലാവും കോന ആദ്യമായി വിപണിയിലെത്തുക. അതിന് ശേഷം ആസ്ട്രേലിയൻ വിപണിയിലും കോന എത്തും. ഇൗ വർഷം തന്നെ ഇന്ത്യൻ വിപണിയിൽ വാഹനമെത്തുമോ എന്ന കാര്യം ഹ്യൂണ്ടായ് വ്യക്തമാക്കിയിട്ടില്ല. നിലവിൽ ട്യൂസൺ, സാേൻറഫ എന്നീ എസ്.യു.വികൾ ഹ്യൂണ്ടായ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിട്ടുണ്ട്. വിപണിയിൽ വ്യക്തമായ ആധിപത്യം നേടാൻ കോന സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.