വെർണയുടെ ആനിവേഴ്സറി എഡിഷൻ പുറത്തിറക്കി ഹ്യുണ്ടായ്. എക്സ്റ്റീരിയറിൽ രണ്ട് വ്യത്യസ്ത നിറങ്ങളുമായിട്ടാണ് ഹ്യുണ്ടായിയുടെ പുതിയ കാർ പുറത്തിറക്കിയത്. വെർണയുടെ ഉയർന്ന വകഭേദത്തെ അടിസ്ഥാനമാക്കിയാണ് അനിവേഴ്സറി എഡിഷെൻറ നിർമാണം.
ആനിവേഴ്സറി എഡിഷനിൽ അലുമിനിയം സ്കിഡ് പ്ലേറ്റ്, റിയർ സ്പോയിലർ, ബ്ലാക്ക് വ ിങ് മിററുകൾ, വയർലെസ്സ് ചാർജിങ്, സൺറൂഫ്, കൂൾഡ് ഫ്രണ്ട് സീറ്റുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. സൗജന്യ തേർഡ് പാർട്ടി ഇൻഷൂറൻസ്, 20,000 രൂപ വരെ എക്സ്ചേഞ്ച് ബെനിഫിറ്റ് എന്നിവയാണ് മറ്റ് സൗകര്യങ്ങൾ. വെർണയുടെ ടോപ് വേരിയൻറിനെക്കാളും 35,000 രൂപ കൂടുതലാണ് ആനിവേഴ്സറി എഡിഷന്.
എഞ്ചിനിൽ കാര്യമായ മാറ്റങ്ങൾക്ക് മുതിർന്നിട്ടില്ല. 1.6 ലിറ്റർ പെട്രോൾ, 1.4 ലിറ്റർ ഡീസൽ എഞ്ചിൻ കരുത്തിലുമാവും പുതിയ വെർണയെത്തുക. ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ് തുടങ്ങിയവക്കാവും വെർണയുടെ പുതിയ മോഡൽ വെല്ലുവിളിയാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.