ഇന്ത്യയിലെ ജനപ്രിയ സെഡാനുകൾ നാലെണ്ണമാണ് ^മാരുതി സിയാസ്, ഹോണ്ട സിറ്റി, ഫോക്സ്വാഗൺ വെേൻറാ, ഹ്യുണ്ടായ് വെർന. ഇതിൽ സുന്ദരൻ സെഡാൻ വെർനയാണ്. ഒരുകാലത്ത് വെർനയായിരുന്നു ഇൗ വിഭാഗത്തിലെ ഏറ്റവും വിൽപനയുള്ള കാർ. പിന്നീട് ആ പദവി സിറ്റിയും സിയാസും ചേർന്ന് കവർന്നെടുത്തു. ഹോണ്ടയുടെ വിജയമന്ത്രം ഇൗടും കരുത്തുമായിരുന്നു. ജാപ്പനീസ് സാേങ്കതികവിദ്യയും ഡീസലിലെ ഇന്ധനക്ഷമതയും സിറ്റിക്ക് മുൻതൂക്കം നൽകി. സിയാസിെൻറ വലുപ്പവും മാരുതിയുടെ ജനപ്രിയതയും വിജയഘടകങ്ങളിൽ നിർണായകമായി. പതിയെപ്പതിയെ വെർനയെ വിപണി തമസ്കരിക്കാൻ തുടങ്ങിയിരുന്നു. ഇതിനിടെ, ചില മുഖംമിനുക്കലുകൾ നടത്തിയെങ്കിലും ആധിപത്യം തിരികെപ്പിടിക്കാൻ വെർനക്കായില്ല. ഇതേതുടർന്നാണ് ഗൗരവതരമായ പരിഷ്കരണത്തെപ്പറ്റി ഹ്യുണ്ടായ് എൻജിനീയർമാർ ചിന്തിച്ചുതുടങ്ങുന്നത്.
ഒന്നും രണ്ടുമല്ല ആയിരം കോടി െചലവിട്ട ബൃഹത് പദ്ധതിയാണ് ഇതിനായി കൊറിയക്കാർ തയാറാക്കിയത്. മാറ്റമെന്നുെവച്ചാൽ പ്ലാറ്റ്ഫോം ഉൾെപ്പടെ മാറുകയാണ്. വെർനയെപ്പറ്റിയുള്ള സ്ഥിരം പരാതിയായിരുന്നു വാഹനത്തിെൻറ സ്ഥിരതയില്ലായ്മ. ഉയർന്ന വേഗത്തിലെ ഇളകിയാട്ടം ഒരു പ്രശ്നം തന്നെയായിരുന്നു. ഇത് പരിഹരിക്കാനാണ് പ്ലാറ്റ്ഫോം മാറ്റുന്നത്. കടുപ്പപ്പെടുത്തിയ സ്റ്റീൽ ഉപേയാഗിച്ചുള്ള പുതിയ അടിത്തറ വെർനക്ക് കൂടുതൽ സ്ഥിരത നൽകും.
അകത്തും പുറത്തും കാര്യമായ മാറ്റങ്ങളുണ്ട്. പുതിയ എക്സെൻറിൽ കാണുന്നതരം വെള്ളിവരയുള്ള ഗ്രില്ലുകളാണ് വാഹനത്തിന്. ഹെഡ്ലൈറ്റുകൾ വലുതായിട്ടുണ്ട്. പ്രൊജക്ടർ ബീം ഹെഡ്ലൈറ്റുകൾ, എൽ.ഇ.ഡി റണ്ണിങ് ലാമ്പുകൾ, ക്രോം ഫിനിഷുള്ള ഫോഗ്ലാമ്പ് എന്നിവയുമുണ്ട്. 16 ഇഞ്ച് അലോയ് വീലുകൾ, കൂടുതൽ കനം കുറഞ്ഞതും വീതിയുള്ളതുമായ ടെയിൽ ലാമ്പുകൾ എന്നിവയാണ് മറ്റ് പ്രത്യേകതകൾ. മൊത്തത്തിൽ സിയാസിനോളം വലുപ്പവും സിറ്റിയോളം ആധുനികതയും ഇല്ലെങ്കിലും പൊതുവെ സൗന്ദര്യം വെർനയിൽ കൂടിയിട്ടുണ്ടെന്ന് പറയാം. ഉള്ളിലെത്തിയാൽ പഴയതിെൻറ സ്പർശം ധാരാളമായി കാണാം. സ്റ്റിയറിങ് വീലുകൾ പുത്തനാണ്. സ്വിച്ചുകൾ മിക്കതും പഴയ വെർനയിലേതു തന്നെ. ചിലതൊക്കെ പുതിയ െഎ ട്വൻറിയിൽനിന്ന് കടമെടുത്തതാണ്. ഉന്നത നിലവാരമുള്ള നിർമാണ സാമഗ്രികൾ ഉപയോഗിക്കുന്നവരെന്ന പാരമ്പര്യം ഇവിടെയും കമ്പനി നിലനിർത്തിയിട്ടുണ്ട്.
പുത്തൻ ഏഴ് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റത്തിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഒാേട്ടാ എന്നീ സംവിധാനങ്ങളുണ്ട്. എതിരാളികൾക്കില്ലാത്ത വോയ്സ് കമാൻഡ് സിസ്റ്റവും ഹ്യുണ്ടായ് വെർനയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇനി പറയാൻ പോകുന്നത് കേട്ട് ഞെട്ടരുത്. പുതിയ വെർനയുടെ മുൻ സീറ്റുകൾ തണുപ്പിക്കാൻ കഴിയുന്നതും വെൻറിലേറ്ററോട് കൂടിയതുമാണ്. ചൂടിൽ എ.സിയുടെ തണുപ്പിെനാപ്പം സീറ്റുകളുടെ കുളിരും ആസ്വദിക്കാം. ആഡംബര വാഹനങ്ങൾ നൽകുന്ന സംവിധാനമാണിത്. ഉയർന്ന മോഡലുകളിൽ ആറ് എയർബാഗുകൾ വരെയുണ്ട്. പിന്നിൽ എ.സി വെൻറുകളുണ്ട്. മികച്ച ഹെഡ്റൂമും ലെഗ്റൂമുമാണ്.
എൻജിനുകളിൽനിന്ന് പഴയ 1.4 ലിറ്ററിനെ ഒഴിവാക്കിയിട്ടുണ്ട്. നിലവിലെ 1.6 ലിറ്റർ പെട്രോൾ^ഡീസൽ എൻജിനുകളാണ് നിലനിർത്തിയിരിക്കുന്നത്. പെട്രോളിൽ അഞ്ചു സ്പീഡ് ഗിയർബോ ക്സിനു പകരം ആറു സ്പീഡ് വന്നു. ഒാേട്ടാമാറ്റിക്കിൽ നാല് സ്പീഡിന് പകരം ആറു സ്പീഡ് വന്നു. ഡീസൽ എൻജിൻ 128 ബി.എച്ച്.പി കരുത്ത് ഉൽപാദിപ്പിക്കും. പ്ലാറ്റ്ഫോമും ഷാസിയും പുത്തനായതോടെ വാഹനത്തിെൻറ സ്ഥിരത കൂടിയിട്ടുണ്ട്. വളവുകൾ തിരിയുേമ്പാഴും ഹൈവേകളിലെ കുതിപ്പിലും മികവിെൻറ കാര്യത്തിൽ പഴയതിൽ നിന്നുള്ള കുതിച്ചുചാട്ടം കാണാനാകും. മാറ്റങ്ങൾ ധാരാളമുണ്ടെങ്കിലും തീർത്തും പുതിയ കാെറന്ന അനുഭവം വെർനക്കില്ല. ചില കാരണങ്ങളാൽ വെർനയെ മാറ്റിനിർത്തിയിരുന്നവർക്ക് തീർച്ചയായും പുതിയ വാഹനം ആകർഷകമായൊരു പദ്ധതിയാണ് നൽകുന്നത്. തൽക്കാലം വില കമ്പനി പുറത്തുവിട്ടിട്ടില്ല. എട്ടു മുതൽ 12 ലക്ഷംവരെ പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.