ഹോണ്ട സിറ്റി, ഹ്യൂണ്ടായ് വെർന, ഫോക്സ്വാഗൺ വെേൻറാ എന്നിവയായിരുന്നു ഇന്ത്യയുടെ പ്രിയ സെഡാനുകൾ. ഇൗ നിരയിലേക്ക് അവസാനം കൂട്ടിച്ചേർത്തതാണ് മാരുതി സിയാസിനെ. അവസാനമാണ് എത്തിയതെങ്കിലും പതിവുപോലെ മാരുതി കാര്യങ്ങൾ നിയന്ത്രിച്ച് തുടങ്ങിയ അവസ്ഥയാണിപ്പോൾ. നല്ല വലുപ്പവും സൗകര്യങ്ങളും മിതമായ വിലയുമുള്ള സിയാസ് വിപണിയിൽ ആധിപത്യം ചെലുത്താൻ തുടങ്ങിയിട്ടുണ്ട്. പക്ഷേ, ചെറുകാറുകളെപ്പോലെ മൃഗീയമായൊരു പിടിച്ചടക്കലിന് മാരുതിക്ക് ഇൗ വിഭാഗത്തിൽ കഴിയില്ല. കാരണം, എതിരാളികളെല്ലാം തങ്ങളുടേതായ വ്യക്തിത്വവും അനന്യതയും ഉള്ളവരാണ്. ജാപ്പനീസ് നിർമിതിയുടെ ഉൽകൃഷ്ടതയാണ് സിറ്റിയുടെ മുതൽക്കൂട്ട്. സൗന്ദര്യം വഴിഞ്ഞൊഴുകുന്ന രൂപസൗകുമാര്യതയാണ് വെർനയെ പ്രിയപ്പെട്ടവളാക്കുന്നത്. യൂറോപ്പിെൻറ ആഢ്യത്വം പേറുന്ന വെേൻറായും ഒട്ടും പിന്നിലല്ല.
വാഹന നിർമാതാക്കൾ തമ്മിൽ മത്സരം മുറുകുന്നത് ഗുണം ചെയ്യുക ഉപഭോക്താവിനാണ്. കുറഞ്ഞ വിലയിൽ മികച്ച വാഹനങ്ങൾ ലഭിക്കും. സിയാസ് വന്നതോടെ എതിരാളികളെല്ലാം തങ്ങളുടെ ന്യൂനതകൾ പരിഹരിക്കാൻ ആരംഭിച്ചു. ഹ്യൂണ്ടായ് തങ്ങളുടെ ഒാമനയായ വെർനയെ ആഗോളതലത്തിൽതന്നെ പരിഷ്കരിക്കുകയാണ്. റഷ്യയിൽ പൊളാരിസ് എന്നറിയപ്പെടുന്ന വാഹനം പുതുക്കിക്കഴിഞ്ഞു. കാനഡയിൽ ആക്സൻറ് എന്ന പേരുള്ള പുത്തൻ വെർന ടൊറേൻറാ ഒാേട്ടാഷോയിൽ അവതരിപ്പിച്ചു. ഇതിനൊക്കെമുമ്പ് 2016 െബയ്ജിങ് ഒാേട്ടാഷോയിൽതന്നെ 2018 മോഡലിെൻറ കൺസെപ്റ്റ് കമ്പനി പുറത്തിറക്കിയിരുന്നു. ഇന്ത്യയിലും വെർന മാറുകയാണ്. അധികം കാത്തിരിപ്പില്ലാതെ വാഹനം വിപണിയിലെത്തുമെന്നാണ് സൂചന.
പുതിയ വെർന ഒരു കുഞ്ഞൻ എലാൻട്രയായി പരിണമിച്ചിട്ടുണ്ട്. ഗ്രില്ലുകളിലും വശങ്ങളിലുമെല്ലാം ഇൗ വ്യത്യാസം പ്രകടമാണ്. മാറ്റങ്ങളിൽ പ്രധാനം വലുപ്പത്തിലെ വർധനവാണ്. വീൽ ബേസ് 10 എം.എം കൂട്ടി. ഇത് വാഹനത്തിെൻറ മൊത്തം നീളം 15 എം.എം എങ്കിലും വർധിപ്പിക്കും. ഇതിലും കാര്യമായ മാറ്റം വീതിയിലാണുണ്ടായത്. 29 എം.എം ആണ് വർധനവ്. സിയാസിനെയും സിറ്റിയെയും അേപക്ഷിച്ച് ഇടുങ്ങിയ ഉൾവശമുള്ള നിലവിലെ വെർനയിലേക്ക് ധാരാളമായി കാറ്റും വെളിച്ചവും കയറാൻ പുതിയ മാറ്റങ്ങൾ വഴിയൊരുക്കും. ഡിക്കിയുടെ വലുപ്പവും ആനുപാതികമായി കൂടുമെന്നതും മെച്ചമാണ്. ഉള്ളിൽ ആഡംബരങ്ങളും സൗകര്യങ്ങളും വർധിച്ചു. മികച്ച ഏഴ് ഇഞ്ച് ഇൻഫോടൈൻമെൻറ് സിസ്റ്റം വന്നു.
ആൻഡ്രോയ്ഡ് ഒാേട്ടാ, ആപ്പിൾ കാർ േപ്ല എന്നിവയും ലഭിക്കും. സ്റ്റിയറിങ് വീലും പുത്തനായി. എ.ബി.എസ് ഇരട്ട എയർബാഗുകൾ എന്നിവ സ്റ്റാൻഡേർഡാണ്. ഉയർന്ന മോഡലുകൾക്ക് ആറ് എയർബാഗുകളും നൽകും. ഷാസിയിലെ മാറ്റങ്ങൾ വാഹനത്തെ കൂടുതൽ ഉറപ്പുള്ളതും ബലവത്തുമാക്കുന്നു. നിർമാണത്തിൽ കട്ടികൂടിയ സ്റ്റീലിെൻറ ഉപയോഗം നിലവിലെ 41 ശതമാനത്തിൽനിന്ന് 54 ആയി വർധിപ്പിച്ചു. വാഹനത്തിെൻറ വലുപ്പം കൂടുമെങ്കിലും ഭാരം നിയന്ത്രിക്കാൻ ഇത് സഹായിക്കും. സ്റ്റിയറിങ് വീലിെൻറ അനിശ്ചിതത്വമെന്ന വെർന ഉപഭോക്താക്കളുടെ പ്രധാന പരാതിയും ഇത്തവണ പരിഹരിക്കും. എൻജിനിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല. 1.4 ലിറ്റർ പെട്രോൾ, 1.6 ലിറ്റർ ഡീസൽ എൻജിനുകൾ തുടരും. ഒാേട്ടാമാറ്റിക്കിൽ ഇലാൻട്രയുടെ ആറ് സ്പീഡ് ടോർക്ക് കൺെവർട്ടർ സാേങ്കതികവിദ്യ കൂട്ടിച്ചേർത്താൽ അത് വിപ്ലവകരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.