ഇഗ്​നിസ്​ ബുക്കിങ്​ ആരംഭിച്ചു

 

മുംബൈ: മാരുതിയുടെ ഏറ്റവും പുതിയ മോഡൽ ഇഗ്​നിസി​െൻറ ബുക്കിങ്​ ആരംഭിച്ചു. മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്​സ വഴി കാർ ബുക്ക്​ ചെയ്യാവുന്നതാണ്​. ജനുവരി 13നാണ്​ കാർ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുക. നെക്​സ ഡീലർഷിപ്പ്​ വഴി മാരുതി പുറത്തിറക്കുന്ന മൂന്നാമത്തെ കാറാണ്​ ഇഗ്​നിസ്​്​്​്​. 11,ooo രൂപ നൽകി  കാർ ബുക്ക്​ ചെയ്യാവുന്നതാണ്​. ബുക്ക്​ ചെയ്​ത്​ ആറു മുതൽ എഴ്​ ആഴ്​ച കൊണ്ട്​ പെട്രോൾ ഇഗ്​നിസ്​ ലഭിക്കും. ഡീസൽ പതിപ്പിന് എഴു മുതൽ എട്ടു ആഴ്​ചവരെയാണ്​ കാത്തിരിക്കേണ്ടി വരിക. ഒാ​േട്ടാമാറ്റിക്​ മാനുവൽ ട്രാൻസ്​മിഷനിൽ വാഹനം ലഭ്യമാവും. ഒമ്പത്​ കളറുകളിലാണ്​ മാരുതി ഇഗ്​നിസിനെ നിരത്തിലെത്തിക്കുന്നത്​. 4.5 ലക്ഷം മുതൽ 8 ലക്ഷം വരെയാണ്​ ഇഗ്​നിസിന്​ പ്രതീക്ഷിക്കുന്ന വില.

2016 ഡൽഹി ഒാ​േട്ടാ എക്​സ്​പോയിലായിരുന്നു ആദ്യമായി ഇഗ്​നിസിനെ മാരുതി അവതരിപ്പിച്ചത്​. ​എസ്​ ക്രോസിനും ​ബലാനോക്കും ശേഷം നെക്​സ ഡീലർഷിപ്പിലുടെ അവതരിപ്പിക്കുന്ന മോഡലാണ്​ ഇഗ്​നിസ്​. രണ്ട്​ എഞ്ചിൻ ഒാപ്​ഷനുകളിലാവും ഇഗ്​നിസിനുണ്ടാവുക. 1.2 ലിറ്ററി​െൻറ കെ സീരിസ്​ പെ​ട്രോൾ എഞ്ചിനും 1.3 ലിറ്ററി​െൻറ ഡി.ഡി.​െഎ.എസ്​ ഡീസൽ എഞ്ചിനും.

ഡിസൈനിങിലേക്ക്​ ​ വന്നാൽ മികച്ച ഡിസൈൻ കാറിന്​ നൽകാൻ മാരുതി ശ്രമിച്ചിട്ടുണ്ട്​. ബോക്​സി പ്രൊഫൈൽ ഡിസൈനിലാണ്​ കാർ ഇറങ്ങുക​. വലിയ ബംബറും ഇ​ംപോസിങ്​ ഗ്രില്ലുമാണ്​ മുൻവശത്തെ പ്രധാന പ്രത്യേകതകൾ. ചതുരാകൃതിയിലാണ്​ ഹെഡ്​ലെറ്റ്​.​​ ഡേ​ ടൈം റണ്ണിങ്​ ലൈറ്റുകളുടെ ഡിസൈനും സ്​പോർട്ടി പ്രൊഫൈലിൽ തന്നെയാണ്​. മസ്​ക്യുലറായ വീൽ ആർച്ചാണ്​ ഡിസൈനിലെ മറ്റൊരു പ്രത്യേകത.

സ്​റ്റിയറിംഗ്​ വീലിലെ പുതിയ നി​യന്ത്രണ  സംവിധാനങ്ങൾ, സ്വിച്ചുകൾ, നോബുകൾ പുതിയ ഇൻസ്​ട്രുമെ​േൻറഷൻ ക്ലസ്​റ്റർ, സീറ്റുകൾ എന്നിവയി​െലല്ലാം മാരുതി മാറ്റം വരുത്തിയിട്ടുണ്ട്​. ഇൻഫോടെയിൻമെൻറ്​ സിസ്​റ്റത്തിൽ ആപ്പിൾ കാർ പ്ലേ ആൻഡ്രോയിഡ്​ ഒാ​േട്ടാ എന്നിവയും കൂട്ടിച്ചേർത്തിരിക്കുന്നു. ഡ്രൈവർ സൈഡ്​ എയർബാഗുകൾ എല്ലാ മോഡലിലും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്​. യൂറോ സുരക്ഷ പരിശോധനയിൽ നാല്​ സ്​റ്റാർ ലഭിച്ച വാഹനമാണ്​ ഇഗ്​നിസ്​.

ബ്രസയിലെ പോലെ കസ്​റ്റ​െമെസേഷൻ ഇഗ്​നിസിലും മാരുതി അവതരിപ്പിക്കു​മോ എന്നാണ്​ എല്ലാവരും ഉറ്റുനോക്കുന്നത്​. ഇതി​നെ കുറിച്ചുള്ള സൂചനകളൊന്നും മാരുതി നൽകിയിട്ടില്ല. നെക്​സ ഡീലർഷിപ്പിൽ ലഭ്യമാവുന്നതിൽ കുറഞ്ഞ വിലയിലുള്ള മോഡലാവും ഇഗ്​നിസ്​.

Tags:    
News Summary - ignis booking started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.