സ്വാതന്ത്ര്യദിനം: കാഷ്​ ഡിസ്​കൗണ്ടുകളുമായി കാർ കമ്പനികൾ

ന്യൂഡൽഹി: ജി.എസ്​.ടിക്ക്​ പിന്നാലെ സ്വാതന്ത്രദിന​ത്തോട്​ അനുബന്ധിച്ചും കാർ കമ്പനികൾ ഒാഫറുകൾ നൽകുന്നു. ഹാച്ച്​ബാക്കുകളും സെഡാനുകളുമാണ്​ ഒാഫർ വിലയിൽ ലഭ്യമാക്കുന്നത്​. എക്​സ്​​േചഞ്ച്​ ഒാഫറിനൊപ്പം കാഷ്​ ഡിസ്​കൗണ്ടുകളും വിവിധ കമ്പനികൾ നൽകുന്നുണ്ട്​.

രാജ്യത്തെ മുൻനിര കാർ കമ്പനികളിലൊന്നായ മാരുതി വിവിധ മോഡലുകൾ​ 10,000 രൂപ മുതൽ 30,000 രൂപ വരെ കുറവിലാണ്​ ലഭ്യമാക്കുന്നത്​. ആൾ​േട്ടാ 800,കെ.10, സെലീറിയോ, വാഗണർ, സ്വിഫ്​റ്റ്​, എർട്ടിഗ, സിയാസ്​, എസ്​. ക്രോസ്​ എന്നിവയെല്ലാം ഒാഫർ വിലയിൽ ലഭ്യമാണ്​. വോക്​സ്​വാഗൺ പോളോ, അമിയോ, വെ​േൻറാ എന്നീ മോഡലുകൾക്ക്​ യഥാക്രമം 50,000,50,000,70,00 രൂപ കുറവിലാണ്​ ലഭ്യമാക്കുന്നത്​.

ഹ്യൂണ്ടായ്​ ഇയോൺ, ഗ്രാൻഡ്​ ​െഎ10, എലൈറ്റ്​ ​െഎ20, എക്​സ​​െൻറ്​, ട്യൂസൺ, സാ​േൻറഫ എന്നീ മോഡലുകൾക്ക്​ കാഷ്​ ഡിസ്​കൗണ്ടുകളും  എക്​​സ്​ചേഞ്ച്​ ബോണസും നൽകുന്നുണ്ട്​. ഹോണ്ട ​ബി.ആർ.വിയാണ്​ ഒാഫർ വിലയിൽ ലഭ്യമാക്കുന്നത്​. ടാറ്റ ബോൾട്ട്​,  ഇൻഡിഗോ, സെസ്​റ്റ്​ എന്നിവക്കും വിലക്കുറവുണ്ട്​.

Tags:    
News Summary - Independence Day Car discounts in August: Almost Rs 1 lakh off-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.