മുംബൈ: അമേരിക്കയിലെ എസ്.യു.വി നിർമ്മാതാക്കളിൽ പ്രമുഖരായ ജീപ്പ് അവരുടെ പുതിയ മോഡലായ ജീപ്പ് കോപംസ് 2017 ആഗ്സറ്റിൽ ഇന്ത്യയിൽ അവതരിപ്പിക്കും. ഇന്ത്യയിൽ വൻതോതിൽ വളർച്ച കൈവരിച്ച മാർക്കറ്റാണ് എസ്.യു.വികളുടേത്. അതു തന്നെയാണ് ജീപ്പും ഉന്നം വെക്കുന്നത്. 20ലക്ഷത്തിനും 25നുമിടക്ക് ജീപ്പ് കോപംസ്എന്ന മോഡലിറക്കി വിപണിയിൽ ആധിപത്യം നേടാനാണ് കമ്പനിയുടെ ശ്രമം.
ജീപ്പിെൻറ തന്നെ ഗ്രാൻഡ് ചോർക്കിയുമായി സാമ്യമുള്ള മോഡലാണ് കോമ്പസ്. നേരത്തെ വ്റാങ്കൽ, ഗ്രാൻഡ് ചോർക്കി എന്നീ രണ്ട് മോഡലുകൾ ജീപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്താൻ അവയ്ക്ക് സാധിച്ചിരുന്നില്ല. ജീപ്പ് അവരുടെ സി.ജെ ലൈൻ മോഡൽ നിർമ്മിക്കാനുള്ള അവകാശം നൽകിയിരുന്നത് മഹീന്ദ്രക്കായിരുന്നു. വർഷങ്ങളോളം ആ മോഡലിലൂടെ മഹീന്ദ്ര ഇന്ത്യൻ വാഹനലോകം അടക്കി വാണു. പിന്നീടാണ് ജീപ്പ് ഇന്ത്യൻ വിപണിയിലേക്ക് കടന്ന് വരുന്നത്.
കോപംസിെൻറ ഗ്രില്ലും ഹെഡ്ലാമ്പുമെല്ലാം ഗ്രാൻഡ് ചോർക്കിയോട് സാമ്യമുളളതാണ്. എൽ.ഇ.ഡി ടെയിൽ ലാമ്പ്, ഫ്ലോട്ടിങ് റൂഫ് എന്നിവയെല്ലാമാണ് വാഹനത്തിെൻറ എക്സറ്റീരിയറിലെ പ്രത്യേകതകൾ. ഉൾവശത്ത് ടു ടോൺ ഇൻറിരിയറാണ് കമ്പനി നൽകിയിരിക്കുന്നത്. ഇതിൽ 3.5 ഇഞ്ചിെൻറ െഡ്രെവർ ഇൻഫർമേഷൻ സിസ്റ്റം, 7 ഇഞ്ച് ടച്ച് സ്ക്രീൻ എന്നിവ നൽകിയിരിക്കുന്നു . ഇൻറിരിയറിൽ മികച്ച് പ്ലാസ്റ്റികാണ് ഉപയോഗിച്ചിരിക്കുന്നത്. സെൻറർ കൺസോളും മികച്ച നിലവാരത്തിൽ തന്നെയാണ്.
സീറ്റിങ് കംഫേർട്ടിലാണ് ജീപ്പ് കൂടുതൽ മാർക്ക് നേടുന്നത്. പുതിയ സീറ്റിങ് രീതി പിൻ യാത്രക്കാർക്കും സുഖകരമായ യാത്ര ഉറപ്പാക്കുന്നു. റിയർ എ.സി വെൻറുകൾ, പനോരമിക് സൺ റൂഫ്, പുഷ് സ്റ്റാർട്ട് ആൻഡ് സ്റ്റോപ്പ് ബട്ടൻ എന്നിവയെല്ലാമാണ് വാഹനത്തിെൻറ ഇൻറിരീയറിലെ മേൻമകൾ.
Compass 2.2 ലിറ്റർ മൾട്ടിജെറ്റ് പെട്രോൾ എഞ്ചിനും, 1.4 ലിറ്റർ മൾട്ടി ജെറ്റ് ഡീസൽ എഞ്ചിനും വാഹനത്തിനുണ്ടാവും. ഇൗ എഞ്ചിനുകൾ യഥാക്രമം 140bhp, 170bhp പവറാണ് നൽകുക. ഒാേട്ടാമാറ്റിക്, മാനുവൽ ട്രാൻസ്മിഷനുകളിൽ വാഹനം ലഭ്യമാവും. നിലവിൽ ഇന്ത്യൻ വിപണിയിലുള്ള ഹ്യുണ്ടായുടെ ക്രറ്റ, ട്യൂസൺ, ടോയോട്ടയുടെ ഫോർച്യൂണർ എന്നിവക്കാകും കോപംസ് പ്രധാനമായും വെല്ലുവിളി ഉയർത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.