അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ് എസ്.യു.വിയായ കോംപസിനെ തിരിച്ചുവിളിക്കുന്നു. സുരക്ഷാ പ്രശ്നങ്ങൾ മൂലമാണ് വാഹനത്തെ തിരിച്ച് വിളിക്കുന്നത്. കോംപസിെൻറ മുൻഭാഗത്തെ എയർ ബാഗിലെ തകരാറാണ് പ്രശ്നം സൃഷ്ടിച്ചത്. എയർ ബാഗ് അസംബ്ലിങ് പ്രക്രിയക്കിടെ പ്രശ്നങ്ങൾ ഉണ്ടായെന്നാണ് ജീപ്പിെൻറ കണ്ടെത്തൽ.
ലോകവിപണിയിൽ ആകെ വിറ്റ കോംപസുകളിൽ ഒരു ശതമാനം മാത്രമേ തിരിച്ച് വിളിക്കുന്നുള്ളൂയെന്ന് ജീപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ പുറത്തിറക്കിയതിന് ശേഷം 8000 കോംപസ് യൂണിറ്റുകളാണ് ജീപ്പ് വിറ്റഴിച്ചത്. ഇതിൽ 1200 യൂണിറ്റുകളിൽ മാത്രമാണ് പ്രശ്നം കണ്ടെത്തിയതെന്ന് കമ്പനി പറയുന്നു.
എയർബാഗുകൾ മാറ്റി നൽകുന്നതിനായി ഉപഭോക്താക്കളുമായി ജീപ്പ് ഡീലർമാർ ആശയവിനിമയം നടത്തുന്നുണ്ട്. പ്രശ്നം കണ്ടെത്തിയ മുഴുവൻ വാഹനങ്ങൾക്കും വൈകാതെ തന്നെ എയർബാഗ് മാറ്റി നൽകാനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. എയർബാഗുകൾ മാറ്റി നൽകുന്നത് പണമിടാക്കില്ലെന്നും കമ്പനി അറിയിച്ചു. നിർമാണ പിഴവുള്ള എയർബാഗുകളുടെ വിന്യാസം മൂലം ആർക്കെങ്കിലും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെന്നും കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.